സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് രമേശ് പിഷാരടി. തന്റെ വിശേഷണങ്ങൾ രസകരമായ കമന്റുകളോടെ പിഷാരടി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ പിഷാരടി പങ്കുവച്ച മകന്റെ വിഡിയോ ആണ് ആരാധകരുടെ പ്രിയം നേടുന്നത്. പകൽ നേരത്ത് ഉറക്കം തൂങ്ങുന്ന തന്റെ ഇളയ മകന്റെ വിഡിയോ ആണ് പിഷു പോസ്റ്റ് ചെയ്തത്.
മമ്മൂട്ടിയുടെ പുതിയ ചിത്രം ‘നൻപകൽ നേരത്ത് മയക്കം’ എന്ന കാപ്ഷനോടെയാണ് വിഡിയോ പങ്കുവച്ചത്. ഉറക്കം തൂങ്ങി ചാരിയിരുന്നു ഉറങ്ങുന്ന കുഞ്ഞിനെ തട്ടിവിളിക്കുമ്പോൾ കഷ്ടപ്പെട്ട് എഴുന്നേറ്റിരിക്കാനും ശ്രമിക്കുന്ന കുഞ്ഞിന്റെ വീഡിയോ വളരെ രസമുണ്ട്. വീഡിയോ വൈറലായ സ്ഥിതിക്ക് സിനിമാ താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് കമന്റുമായി എത്തിയത്.
















