ഇരുപത്തിയഞ്ച് ദിവസം പിന്നിടുമ്പോൾ സുരേഷ് ഗോപി ചിത്രം ‘പാപ്പൻ’ 50 കോടി ക്ലബ്ബിൽ. ചിത്രം അൻപതോളം തിയറ്ററുകളിൽ ഹൗസ് ഫുള്ളായി പ്രദർശനം തുടരുകയാണ്. 250ൽ അധികം തിയറ്ററുകളിലാണ്കേരളത്തിൽ പാപ്പൻ റിലീസ് ചെയ്തത് . രണ്ടാം വാരത്തിൽ കേരളത്തിനു പുറത്ത് എണ്ണം 600 സ്‌ക്രീനുകളിൽ പ്രദർശിപ്പിച്ചിരുന്നു.ചിത്രം ഈ ആഴ്ച യുകെയിലും യൂറോപ്പിലും പ്രദർശനത്തിനെത്തും.ചിത്രത്തിന്റെ സാറ്റ്‌ലൈറ്റ് ഒടിടി അവകാശം സീ5 നെറ്റ്‌വർക്കിനാണ്.
ജോഷിയ ആണ് പാപ്പന്റെ സംവിധാനം. ആർജെ ഷാൻ ആണ് രചന നിർവഹിച്ചിരിക്കുന്നത്. ചിത്രം നിർമിച്ചിരിക്കുന്നത് ഗോകുലം ഗോപാലൻ, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര എന്നിവർ ചേർന്നാണ്. ഗോകുലം മൂവീസും ഡ്രീം ബിഗ് ഫിലിംസും ചേർന്നാണ് ചിത്രം തിയറ്ററുകളിൽ എത്തിച്ചത്.
















