മോഹൻലാലിനെ ലയൺ എന്നും മമ്മൂട്ടിയെ ടൈഗർ എന്നും വിശേഷിപ്പിച്ച് തെന്നിന്ത്യൻ താരം വിജയ് ദേവരകൊണ്ട.മലയാളി താരങ്ങളെക്കുറിച്ചുള്ള താരത്തിന്റെ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ വൈറൽ . താൻ ഏറെ സ്നേഹിക്കുന്ന താരമാണ് ദുൽഖർ എന്നാണ് വിജയ് പറഞ്ഞത്. അതിനാൽ മമ്മൂട്ടി സാർ തനിക്ക് അങ്കിളാണെന്നും വിജയ് ദേവരക്കൊണ്ട പറഞ്ഞു.കൂടാതെ കണ്ണ് കൊണ്ട് അഭിനയിക്കുന്ന ആളാണ് ഫഹദ് ഫാസിൽ എന്നും ടൊവിനോ തോമസ് ഹാൻഡ്സം ആണെന്നും വിജയ് പറഞ്ഞു.
താരത്തിന്റെ പുതിയ ചിത്രമായ ലൈഗന്റെ പ്രമോഷന്റെ ഭാഗമായി ടീം കൊച്ചിയിൽ എത്തിയിരുന്നു. അനന്യ പാണ്ഡ്യയാണ് നായിക . മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും ഡയലോഗും അനന്യയും വിജയ് യും പറഞ്ഞു. ഓഗസ്റ്റ് 25ന് ആണ് ലൈഗർ തിയറ്ററുകളിൽ എത്തുന്നത്.
















