മിനിസ്ക്രീൻ ആരാധകരുടെ പ്രിയപ്പെട്ട താരജോഡികളായ മൃദുല വിജയിക്കും യുവകൃഷ്ണക്കും പെൺകുഞ്ഞ് പിറന്നു. സോഷ്യൽ മീഡിയയിലൂടെ മൃദുല തന്നെയാണ് ഈ സന്തോഷം ആരാധകരെ അറിയിച്ചത്.
‘‘ഒരു പെൺകുഞ്ഞിനെ നൽകി ദൈവം ഞങ്ങളെ അനുഗ്രഹിച്ചു. ദൈവത്തിന് നന്ദി. പ്രാർഥനയും അനുഗ്രഹങ്ങളുമായി കൂടെ നിന്ന സുഹൃത്തുക്കൾക്കും ഒരുപാട് നന്ദി.’’ എന്നാണ് മകളുടെ കുഞ്ഞു കൈകളുടെ ചിത്രം പങ്കുവച്ച് മൃദുല കുറിച്ചത്. നിരവധി പേരാണ് ഇരുവർക്കും ആശംസയുമായി എത്തുന്നത്.
2015 മുതൽ അഭിനയ രംഗത്ത് സജീവമാണ് മൃദുല വിജയ്. മഞ്ഞിൽ വിരിഞ്ഞ പൂവ് സീരിയലിലെ മനു പ്രതാപ് എന്ന കഥാപാത്രത്തിലൂടെയാണ് യുവകൃഷ്ണ ടെലിവിഷൻ രംഗത്ത് സജീവ സാന്നിധ്യമാകുന്നത്. 2021 ജൂലൈ 8 നായിരുന്നു ഇവരുടെ വിവാഹം നടന്നത്.പിന്നീടുള്ള ഇരുവരുടെയും വിശേഷങ്ങൾ എല്ലാം ആരധകരുമായി ഇവർ പങ്കുവെയ്ക്കാറുണ്ടായിരുന്നു.
















