സംസ്ഥാനത്ത് ഓണം പ്രമാണിച്ച് സ്‌കൂളുകൾക്കുള്ള അവധി പ്രഖ്യാപിച്ചു. സെപ്റ്റംബർ 3 മുതൽ 11 വരെയാണ് സ്കൂളുകൾക്ക് ഓണം അവധി നൽകിയിരിക്കുന്നത്. ഓഗസ്റ്റ് 24 മുതൽ ഓണം പരീക്ഷകൾ ആരംഭിക്കും.
അതേസമയം, നാളെ സ്‌കൂളുകൾ ഉണ്ടാകുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. മഴയുടെ സാഹചര്യത്തിൽ അവധികളുണ്ടായിരുന്നു. അതുകൊണ്ട് തന്നെ പാഠഭാഗങ്ങൾ തീർക്കാൻ ഇനിയും ബാക്കിയാണെന്നുമുള്ള കാരണത്തിലാണ് നാളെ സ്‌കൂളുകളിൽ പഠനം ഉണ്ടാകുന്നത്.
















