തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷവും അഭിമാനവും നിറഞ്ഞ ഒരു നിമിഷം പങ്കുവെച്ചിരിക്കുകയാണ് നടൻ ജയറാം ഇപ്പോൾ. കേരള സർക്കാരിന്റെ കർഷക അവാർഡ് ജയറാം സ്വന്തമാക്കിയിരിക്കുകയാണ്. കാർഷിക മേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ചതിനാണ് ജയറാമിന് കേരള സർക്കാരിന്റെ ആദരം.
സംസ്ഥാനതല കർഷക ദിനം ഉദ്ഘാടനത്തിൽ വെച്ചാണ് ജയറാമിന് മുഖ്യമന്ത്രി പിണറായി വിജയൻ ജയറാമിന് അവാർഡും പൊന്നാടയും നൽകി ആദരിച്ചത്.മന്ത്രിമാരായ ശിവൻകുട്ടി, ആന്റണിരാജു , പി പ്രസാദ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.
അവാർഡ് ലഭിച്ചതിലുള്ള സന്തോഷവും ജയറാം തന്റെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
‘ഏറെ സന്തോഷിക്കുന്ന അഭിമാനിക്കുന്ന നിമിഷം..കൃഷിക്കാരൻ ജയറാം….കേരള സർക്കാരിന് . കൃഷി വകുപ്പിന്….നാട്ടുകാരായ എല്ലാവർകും…എന്നെ സഹായിക്കുന്ന സഹപ്രവര്‍ത്തകർ എല്ലാവർക്കും നന്ദി’ ജയറാം കുറിച്ചു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FJayaramActor%2Fposts%2F614557993364389&show_text=true&width=500
















