കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചാക്കോച്ചന്റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രം കൂടിയാണ് ‘ന്നാ താന്‍ കേസ് കൊട്’.ആദ്യം ദിനം 1.25 കോടി രൂപയായിരുന്നു ചിത്രത്തിന്റെ കളക്ഷന്‍. ഇപ്പോഴിതാ ഒരാഴ്ച കൊണ്ട് ചിത്രം 25 കോടി രൂപ നേടിയെന്ന് നിര്‍മ്മാതാവ് സന്തോഷ് ടി. കുരുവിള അറിയിച്ചു. ഓഗസ്റ്റ് 11 വെള്ളിയാഴ്ചയാണ് ചിത്രം റിലീസ് ചെയ്തത്.
ആക്ഷേപ ഹാസ്യ കോര്‍ട്ട് റൂം ഡ്രാമ ചിത്രമാണിത്. ചിത്രത്തില്‍ കൊഴുമ്മല്‍ രാജീവന്‍ എന്ന കഥാപാത്രമായാണ് ചാക്കോച്ചന്‍ എത്തുന്നത്. രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ വേറിട്ട ഗെറ്റപ്പും അഭിനയ രീതിയുമെല്ലാം ശ്രദ്ധേയമായിരുന്നു. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട പോസ്റ്റര്‍ വിവാദമായിരുന്നു. .
ബേസില്‍ ജോസഫ്, ഉണ്ണിമായ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍എസ്. ടി. കെ ഫ്രെയിംസിന്റെ ബാനറില്‍ പ്രശസ്ത നിര്‍മ്മാതാവ് സന്തോഷ്. ടി. കുരുവിള നിര്‍മ്മാണവും കുഞ്ചാക്കോ ബോബന്‍ പ്രൊഡക്ഷന്‍സ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴില്‍ കുഞ്ചാക്കോ ബോബനും ഷെറിന്‍ റേച്ചല്‍ സന്തോഷും സഹനിർമാതാക്കളാണ്.
















