ജീത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ദൃശ്യം 1, ദൃശ്യം 2 ചിത്രങ്ങൾ മികച്ച വിജയമാണ് കരസ്ഥമാക്കിയത്. പിന്നാലെ ദൃശ്യം മൂന്നും അണിയറക്കാർ പ്രഖ്യാപിച്ചു. ഇപ്പോഴിതാദൃശ്യം 3 ഉണ്ടാകുമെന്ന്പ്രഖ്യാപിച്ചതോടെ സോഷ്യൽ മീഡിയയിൽ ട്രെന്റിംഗ് ആയി ഫാൻ മെയിഡ് പോസ്റ്ററുകൾ.ദൃശ്യം 3 എന്ന ഹാഷ് ടാഗും ട്വിറ്ററിൽ ട്രെൻഡിങ് ആയി മുന്നേറുകയാണ്. ഇതോടെ സിനിമയുടെ പുതിയ അനൗൺസ്മെന്റ്നായി ആരാധകർ കാത്തിരിക്കുകയാണ്.
ചൈനീസ് ഭാഷയില്‍ റീമേക്ക് ചെയ്ത ആദ്യ മലയാളം സിനിമകൂടിയാണ് ദൃശ്യം. ചിത്രത്തിന്റെ കഥ ലോകത്തിന്റെ ഏത് കോണിലുള്ളവരെയും ആകര്‍ഷിക്കുന്നതാണ്. 2013ല്‍ റിലീസായ ദൃശ്യം അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ തുടര്‍ച്ചയായി 45 ദിവസമാണ് പ്രദര്‍ശിപ്പിച്ചത്. മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ സംഭവമാണത്.വിവിധ ഭാഷകളില്‍ സൂപ്പര്‍ഹിറ്റായ ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന് വലിയ വാണിജ്യ മൂല്യമാണുള്ളത്.
















