ഇന്ത്യയുടെ 75 ആം സ്വതന്ത്ര്യദിനത്തില്‍ ആശംസകളുമായി പൃഥ്വിരാജ് ചിത്രം ‘കാപ്പ’യുടെ പോസ്റ്റര്‍ പുറത്തുവിട്ടു. തിരുവനന്തപുരം നഗരത്തിലെ അദൃശ്യമായ അധോലോകത്തിന്റെ കഥ പറയുന്ന ചിത്രമാണ് കാപ്പ. പൃഥ്വിരാജിനൊപ്പം ആസിഫ് അലിയും അന്ന ബെന്നും സുപ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.
ചിത്രത്തില്‍ കൊട്ട മധു എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. ജി ആര്‍ ഇന്ദുഗോപന്‍ എഴുതിയ ‘ശംഖുമുഖി’ എന്ന നോവലിനെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. ഇന്ദു ഗോപന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ജസ്റ്റിന്‍ വര്‍ഗീസിന്റേതാണ് സംഗീതം. മഹേഷ് നാരായണന്‍ ആണ് എഡിറ്റിങ് നിര്‍വഹിക്കുന്നത് .
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FShajiKailasOfficial%2Fposts%2F614619286690842&show_text=true&width=500
















