സ്വാതന്ത്ര്യ ദിനത്തിൽ തെലങ്കാന സൈബറാബാദ് മെട്രോപൊളിറ്റൻ പൊലീസിന്റെ പ്രത്യേക അതിഥിയായി മലയാളത്തിന്റെ സ്വന്തം താരം ദുൽഖർ സൽമാൻ. ദുൽഖർ തന്നെയാണ് വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം പങ്കുവച്ചത്. വീഡിയോ പോസ്റ്റ് ചെയ്ത് മിനിറ്റുകൾക്കകം തന്നെ ആയിരക്കണക്കിന് പേരാണ് വിഡിയോക്ക് ലൈക്കുമായി രംഗത്ത് വന്നത്.
വെള്ള കുർത്തയും പാന്റുമണിഞ്ഞ് സൺഗ്ലാസും വച്ച് ഓപ്പൺ ജീപ്പിൽ സ്റ്റൈലായി വരുന്ന ദുൽഖറിന്റെ വരവ്. ദുൽഖർ സൽമാനെ സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്താൻ ക്ഷണിച്ചതിന്റെ വീഡിയോ കണ്ടതോടെ ആരാധകരും ഏറെ സന്തോഷത്തിലാണ്.
https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2FDQSalmaan%2Fvideos%2F381438087497517%2F&show_text=false&width=267&t=0
















