തല്ലുമാലക്ക് ശേഷം ആക്ഷൻ പ്രധാന്യമുള്ള തന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ച് ടൊവിനോ തോമസ്. ഐഡന്‍റിറ്റി എന്നു പേരിട്ടിരിക്കുന്ന പുതിയ ചിത്രം ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ് .
ഹൈ വോള്‍ട്ടേജ് ആക്ഷന്‍ ത്രില്ലര്‍ എന്ന് ടൊവിനോ വിശേഷിപ്പിച്ചിരിക്കുന്ന ചിത്രം 2023ല്‍ ചിത്രീകരണം ആരംഭിക്കും.
അഖില്‍ പോളും അനസ് ഖാനും ചേര്‍ന്നാണ് ഈ സിനിമയുടെ രചനയും സംവിധാനം. മഡോണ സെബാസ്റ്റ്യന്‍ ആണ് നായിക. രാഗം മൂവീസിന്‍റെ ബാനറില്‍ രാജു മല്ലിയത്ത് ആണ് നിര്‍മ്മാണം. സെഞ്ചുറി കൊച്ചുമോന്‍ നിര്‍മ്മാണ പങ്കാളിയാണ്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FActorTovinoThomas%2Fposts%2F615761216577986&show_text=true&width=500
ടോവിനോയുടെ തല്ലുമാല മികച്ച വാരാന്ത്യ കളക്ഷന്‍ പ്രതീക്ഷയില്‍ ഹൌസ്ഫുള്‍ പ്രദര്‍ശനങ്ങളുമായി മുന്നേറുകയാണ് . ഖാലിദ് റഹ്‍മാന്‍ സംവിധാനം ചെയ്‍ത ചിത്രത്തിന് സമീപകാലത്ത് ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും മികച്ച പ്രീ റിലീസ് ബുക്കിംഗ് ആണ് ലഭിച്ചത്.
















