കഴിഞ്ഞ വർഷമാണ് നാഗചൈതന്യ സമാന്തയുമായി വേർപിരിഞ്ഞത്. ഇപ്പോഴിതാ ഒരു ഒരു ഇന്റർവ്യൂയിൽ നാഗചൈതന്യ നടത്തിയ തുറന്നു പറച്ചിലാണ് വൈറലാകുന്നത്. പണ്ട് താൻ കാറിൽ വെച്ച് ഗേൾഫ്രണ്ടിനൊപ്പം സ്വകാര്യ നിമിഷങ്ങൾ പങ്കുവെക്കവെ പിടിക്കപ്പെട്ടതിനെക്കുറിച്ച് നടൻ നാഗചൈതന്യ തുറന്നു പറഞ്ഞത്.
താൻ ഒരിക്കൽ റെയിൽവേ സ്റ്റേഷനിൽ വെച്ച് കാമുകിയെ ചുംബിച്ചപ്പോൾ പൊലീസ് പിടിച്ചെന്ന് അഭിമുഖത്തിനിടെ ഇന്റർവ്യൂവർ പറഞ്ഞു. അപ്പോൾ ഇങ്ങനെ എനിക്കും സംഭവിച്ചുണ്ടെന്ന് പറഞ്ഞ
നടൻ തനിക്കുണ്ടായ അനുഭവവും തുറന്നു പറയുകയായിരുന്നു.
ഹൈദരാബാദിൽ കാറിന്റെ ബാക്ക് സീറ്റിലിരുന്ന് സ്വകാര്യ നിമിഷങ്ങൾ പങ്കിടവെ താൻ പിടിക്കപ്പെട്ടെന്ന് നാഗചൈതന്യ പറഞ്ഞു. അതിൽ തനിക്ക് കുഴപ്പമൊന്നും തോന്നിയില്ലെന്നും കൂളായാണ് എടുത്തതെന്നും നടൻ പറഞ്ഞു.സമാന്തയുമായുള്ള വേർപിരിയലിന് ശേഷമുള്ള ജീവിതത്തെക്കുറിച്ചും നാഗചൈതന്യ മനസ് തുറന്നു. സ്ത്രീകളുടെ ശ്രദ്ധ ലഭിക്കുന്നുണ്ടെന്നും അത് നല്ലതായി കാണുന്നെന്നും നടൻ പറഞ്ഞു.
















