ആമിർ ഖാനെതിരെ പോലീസിൽ പരാതി. ആമിർ ഖാന്റെ ലാൽ സിങ് ഛദ്ദ തിയേറ്ററുകളിൽ എത്തിയതോടെ നടനെതിരെ ആരോപണങ്ങളും ഉയർന്നിരുന്നു.ചിത്രം ബഹിഷ്കരിക്കണമെന്ന ആഹ്വാനവും ഇതിനോടകം ഉയർന്നിരുന്നു.
ഇപ്പോൾ ചിത്രത്തിന്റെ പേരിൽ ആമിർ ഖാനെതിരെ ഡൽഹിയിലെ അഭിഭാഷകൻ വിനീത് ജിൻഡാൽ ഡൽഹി പോലീസ് കമ്മീഷണർ സഞ്ജയ് അറോറയ്ക്ക് പരാതി നൽകിയിരിക്കുന്നത്.ചിത്രത്തിൽ ആക്ഷേപകരമായ നിരവധി ഉള്ളടക്കങ്ങളുണ്ടെന്ന് വിനീത് ഡൽഹി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. കൂടാതെ, ആമിർ ഖാൻ, സംവിധായകൻ അദ്വൈത് ചന്ദൻ, പാരാമൗണ്ട് പിക്‌ചേഴ്‌സ് പ്രൊഡക്ഷൻ ഹൗസ് എന്നിവർക്കെതിരെ ഐപിസി സെക്ഷൻ 153, 153 എ, 298, 505 എന്നിവ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നും ആവശ്യപ്പെടുന്നു.
ആമിറിനെ കൂടാതെ പാരാമൗണ്ട് പിക്ചർ പ്രൊഡക്ഷൻ ഹൗസിന്റെയും മറ്റും പേരുകളും പരാതിയിൽ പറഞ്ഞിട്ടുണ്ട്. ‘ലാൽ സിങ് ഛദ്ദ’ എന്ന ചിത്രം ഇന്ത്യൻ സൈന്യത്തിന്റെയും ഹിന്ദുക്കളുടെയും വികാരം വ്രണപ്പെടുത്തിയെന്ന് അഭിഭാഷകൻ ആരോപിച്ചതായി റിപ്പോർട്ട് ഉണ്ട്.
















