മോഹന്‍ലാല്‍ ചിത്രം ‘മോണ്‍സ്റ്റര്‍’ പ്രദർശനത്തിനെത്തുന്നു. സെപ്റ്റംബര്‍ 30ന് ചിത്രം റിലീസ് ചെയ്‌തേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നത് മോഹൻലാൽ ആരാധകർക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ്.
പുലിമുരുകൻ’ ടീം വീണ്ടും ഒന്നിക്കുന്നതിനാൽ തന്നെ സിനിമയ്ക്ക് വലിയ ഹൈപ്പമുണ്ട്. എന്റര്‍ടെയ്ന്‍മെന്റിന് പ്രാധാന്യം നൽകുന്ന ത്രില്ലായിരിക്കും സിനിമ എന്നാണ് വൈശാഖ് അറിയിച്ചത്.ഉദയ് കൃഷ്ണയാണ് മോണ്‍സ്റ്ററിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം സതീഷ് കുറുപ്പ്, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, സംഗീതം ദീപക് ദേവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, സംഘട്ടനം സ്റ്റണ്ട് സില്‍വ, വസ്ത്രാലങ്കാരം സുജിത്ത് സുധാകരന്‍, സ്റ്റില്‍സ് ബെന്നറ്റ് എം വര്‍ഗീസ്, പ്രൊമോ സ്റ്റില്‍സ് അനീഷ് ഉപാസന, പബ്ലിസിറ്റി ഡിസൈന്‍സ് ആനന്ദ് രാജേന്ദ്രന്‍ തുടങ്ങിയവരാണ് അണിയറ പ്രവര്‍ത്തകര്‍.
















