ടൊവിനോ തോമസ്, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘തല്ലുമാല’ഓഗസ്റ്റ് 12ന് ചിത്രം ലോകവ്യാപകമായി റിലീസ് ചെയ്യും. ചിത്രത്തിന്റെ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു.
ടൊവിനോയുടെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ ബജറ്റില്‍ ചെയ്ത സിനിമയാണിത്. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാനാണ്.
മണവാളൻ വസീം എന്നാണ് ടൊവിനോ കഥാപാത്രത്തിന്റെ പേര്. ബീപാത്തു എന്ന കഥാപാത്രത്തെയാണ് കല്യാണി പ്രിയദർശൻ അവതരിപ്പിക്കുന്നത്. ഒരു യുവാവിന്റെ കോളേജ് കാലഘട്ടം മുതൽ അവന്റെ 30 വയസ്സ് വരെ നീണ്ടുനിൽക്കുന്ന കഥ മലബാർ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നു. തലശ്ശേരി, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലാണ് ചിത്രീകരണം. ഇതിനു പുറമെ ദുബായി ഷെഡ്യൂളും ഉണ്ട്
















