തമിഴകത്തിന്റെ പ്രിയ താരങ്ങളായ വിജയിയും തൃഷയും വീണ്ടുമൊന്നിക്കുന്നു . 14 വര്‍ഷത്തിന് ശേഷമാണ് വിജയ്‌യും തൃഷയും വീണ്ടും ഒന്നിക്കുന്നത്.വിജയ്‌യെ
നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘ദളപതി 67’ല്‍ തൃഷ എത്തുമെന്നാണ് റിപ്പോര്‍ട്ട്.
വിജയ്‌യുടെ ഭാര്യയുടെ കഥാപാത്രത്തെയാവും തൃഷ അവതരിപ്പിക്കുകയെന്നാണ് റിപ്പോർട്ട് . സാമന്തയാണ് ചിത്രത്തില്‍ പ്രധാന നായികാ കഥാപാത്രത്തെ അവതരിപ്പിക്കുക. പോലീസ് വേഷത്തിലാണ് സാമന്ത എത്തുക. ഈ വര്‍ഷം അവസാനത്തോടെ ചിത്രം റിലീസ് ചെയ്യുമെന്നാണ് സൂചന
വിജയിയും തൃഷയും ഒരുമിച്ച് അഭിനയിച്ച സിനിമകളെല്ലാം തന്നെ വലിയ ഹിറ്റുകളായിരുന്നു
2008ല്‍ പുറത്തിറങ്ങിയ ‘കുരുവി’യിലാണ് ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്. ‘ഗില്ലി’, ‘തിരുപ്പാച്ചി’, ‘ആദി’ എന്നീ സിനിമകളും വലിയ ഹിറ്റായിരുന്നു.
















