നയന്‍താരയുടെയും വിഘ്‌നേഷിന്റെയും വിവാഹം ചിത്രീകരിക്കുന്ന ഡോക്യുമെന്ററിയുടെ പ്രൊമോ പുറത്തുവിട്ട് നെറ്റ്ഫ്‌ലിക്‌സ്. റൗഡി പിക്‌ചേഴ്‌സിന്റെ ബാനറില്‍ ഗൗതം മേനോനാണ് വിവാഹമൊരുക്കിയത്. വിവാഹത്തിന് പുറമെ, ഇരുവരുടെയും സ്വകാര്യ ജീവിതവും പങ്കുവെയ്ക്കുന്ന ‘നയന്‍താര: ബിയോണ്ട് ദ് ഫെയറിടെയില്‍’ എന്ന പേരിലാണ് ഡോക്യുമെന്ററി എത്തുക. വിവാഹത്തിന്റെ സംപ്രേക്ഷണാവകാശം നെറ്റ്ഫ്ളിക്സിന് 25 കോടി രൂപയ്ക്കാണ് നല്‍കിയത്.
വിവാഹം സംപ്രേഷണം ചെയ്യുന്നതിനായി നെറ്റ്ഫ്‌ളിക്‌സ് കോടികള്‍ മുടക്കിയിരുന്നു. ചിത്രങ്ങളും മറ്റും പുറത്തുവന്നതോടെ വിവാഹം സംപ്രേഷണം ചെയ്യുന്നതില്‍ നിന്ന് നെറ്റ്ഫ്ളിക്സ് പിന്മാറിയെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു.എന്നാൽ റിപ്പോർട്ട് യാഥാർത്യമല്ലായിരുന്നു.
അടുത്തിടെ വിഘ്‌നേഷ് ശിവന്‍ വിവാഹത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരുന്നു. .
തെന്നിന്ത്യന്‍ താരം നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹം ജൂണ്‍ 9ന് ചെന്നൈക്കടുത്ത് മഹാബലിപുരത്തെ പാര്‍ക്ക് ഷെറാട്ടണില്‍ വെച്ചായിരുന്നു.
















