പ്രമേഹം സ്ത്രീകളിലും പുരുഷന്‍മാരിലും വ്യത്യസ്ത ലക്ഷണങ്ങളായാണ് കാണുന്നത്. ഇത് ബാധിക്കുന്നതും വിവിധ തരത്തിലാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വര്‍ദ്ധിക്കുമ്പോഴാണ് ഇത്തരം അവസ്ഥകള്‍ ഉണ്ടാകുന്നത്. ഇത് പ്രായമാവുന്തോറും വര്‍ദ്ധിച്ച് വരുന്നു. അതിന്റെ ഫലമായി പലപ്പോഴും വിവിധ രോഗങ്ങളും ഉണ്ടാവുന്നു.
സ്ത്രീകളില്‍ പ്രത്യേകിച്ച് ഗര്‍ഭകാലത്ത് പ്രമേഹം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത് കുഞ്ഞിനേയും ഗര്‍ഭാവസ്ഥയേയും ബാധിക്കുന്നു. ഹൃദയാഘാതം, അന്ധത, ഗര്‍ഭകാലത്തെ പ്രശ്‌നങ്ങള്‍, വൃക്ക തകരാറുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ പ്രമേഹത്തിന് കാരണമാകുന്നു.
പ്രമേഹം സ്ത്രീകളില്‍ ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. പുരുഷന്‍മാരേക്കാള്‍ രണ്ടിരട്ടിയാണ് എന്നാണ് കണക്കാക്കുന്നത്. പ്രമേഹമുള്ള സ്ത്രീകളില്‍ ഏകദേശം മൂന്നില്‍ രണ്ട് ഭാഗവും ഹൃദയ സംബന്ധമായ അസുഖത്താല്‍ മരണം സംഭവിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു. പ്രമേഹമില്ലാത്ത സ്ത്രീകളെ അപേക്ഷിച്ച് ഇവരില്‍ മരണ സാധ്യത വളരെ കൂടുതലാണ്. ഇന്നത്തെ കാലത്ത് 50 വയസ്സില്‍ താഴെയുള്ളവരിലാണ് പ്രമേഹം പെട്ടെന്ന് ബാധിക്കുന്നതും പക്ഷാഘാതത്തിനും ഹൃദയാഘാതത്തിനും കാരണമാകുന്ന അവസ്ഥയിലേക്ക് എത്തുന്നതും.
ആര്‍ത്തവ വിരാമത്തിന് ശേഷം പ്രമേഹമുള്ള സ്ത്രീകള്‍ക്ക് ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അത് മാത്രമല്ല ഇത് പലപ്പോഴും സ്ത്രീകളില്‍ ഈസ്ട്രജന്റെ അളവില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ആര്‍ത്തവ വിരാമത്തിന് ശേഷം മാത്രമല്ല ആര്‍ത്തവ വിരാമത്തിന് മുന്‍പ് തന്നെ പ്രമേഹം നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണം. അല്ലാത്ത പക്ഷം അത് അപകടത്തിലേക്ക് എത്തിക്കാം. എന്നാല്‍ ഈസ്ട്രജന്റെ അളവ് വര്‍ദ്ധിക്കുമ്പോള്‍ ഇവരില്‍ ഹൃദയാഘാത ലക്ഷണങ്ങളെ ശരീരം പ്രതിരോധിക്കുന്നു.
ശരീരത്തില്‍ നല്ല കൊളസ്‌ട്രോള്‍ ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ പ്രമേഹമുള്ള സ്ത്രീകളില്‍ പലപ്പോഴും ചീത്ത കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയാണ് ഉള്ളത്. ഇത് കൂടാതെ നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്ന ലിപ്പോപ്രോട്ടീനുകളുടെ (എച്ച്ഡിഎല്‍) അളവ് കുറവാണ്, കൂടാതെ ഉയര്‍ന്ന അളവിലുള്ള ട്രൈഗ്ലിസറൈഡുകള്‍ അല്ലെങ്കില്‍ കൊഴുപ്പുകള്‍ രക്തത്തില്‍ ഉണ്ടാവുന്നുണ്ട്. ഇത്തരം അവസ്ഥകളില്‍ കൊളസ്‌ട്രോളും പ്രമേഹവും തമ്മില്‍ വളരെയധികം ബന്ധമുണ്ടെ്ന്ന് കണ്ടെത്താന്‍ സാധിക്കുന്നു.
പ്രമേഹം കൂടുതലുള്ളവരെങ്കില്‍ മൂത്രാശയത്തിലെ അണുബാധയും സ്വകാര്യഭാഗത്ത് യീസ്റ്റ് ഇന്‍ഫെക്ഷനും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ വിഷാദം, സമ്മര്‍ദ്ദം പോലുള്ള മാനസിക അസ്വസ്ഥതകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയും ഇവരില്‍ കൂടുതലാണ്. അതുകൊണ്ട് പ്രമേഹം കൂടുതലാണോ എന്നുണ്ടെങ്കില്‍ ശ്രദ്ധിക്കണം.
ആര്‍ത്തവ മാറ്റങ്ങള്‍ സ്ത്രീ ശരീരത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ പ്രമേഹം വര്‍ദ്ധിക്കുന്നവരില്‍ സ്വാഭാവികമായും ആര്‍ത്തവ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. ഇവരുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ ഇവരില്‍ കൂടുതലാണ്. ഇതിനെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി കൃത്യമായ ഭക്ഷണരീതി പിന്തുടരുകയും മരുന്നുകളും വ്യായാമവും ശീലമാക്കുകയും ചെയ്യുക.
















