നടനും ടെലിവിഷന്‍ പരിപാടികളുടെ അവതാരകനുമായ സാബുമോൻ അബ്ദുസമദിന്റെ മാതാവ് ഫതീല ബീവി മരിച്ചു. 72 വയസായിരുന്നു.രാവിലെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
കായംകുളം കയ്യാലക്കൽ ഹൗസിൽ (പട്ടന്റെ പറമ്പിൽ) അബ്ദുസമദിന്റെ ഭാര്യയാണ്. ലിജിമോൾ, ബാബുമോൻ എന്നിവരാണ് മറ്റു മക്കൾ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് കായംകുളം ശഹീദാർ പള്ളിയിൽ നടക്കും .
















