കുഞ്ചാക്കോ ബോബനെ നായകനാകുന്ന ‘ന്നാ താന്‍ കേസ് കൊട്’ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. പ്രാദേശിക ഭാഷയെ വളരെ ഭംഗിയായി ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നതായി ട്രെയ്‌ലറിൽ കാണാം. രസകരമായ കോടതി രംഗങ്ങളാൽ സമ്പന്നമാണ് ട്രെയ്‌ലർ. വളരെ രസകരമായ രംഗങ്ങളാണ് ചിത്രത്തിന്റെ ട്രെയിലറിലും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ചിത്രത്തിലെ കുഞ്ചാക്കോ ബോബന്റെ വേറിട്ട ഗെറ്റപ്പും ഡാൻസുമെല്ലാം ഇതിനോടകം ശ്രദ്ധേയമായിരുന്നു.
രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്.എസ്.ടി.കെ. ഫ്രെയിംസിൻ്റെ ബാനറിൽ നിർമ്മാതാവ് സന്തോഷ് ടി. കുരുവിള നിർമ്മാണവും, കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴിൽ കുഞ്ചാക്കോ ബോബൻ സഹനിർമ്മാണവും നിർവഹിക്കുന്നു. തമിഴ് നടി ഗായത്രി ശങ്കർ അഭിനയിക്കുന്ന അദ്യ മലയാള ചലച്ചിത്രം കൂടിയാണ് ഇത്. ബേസിൽ ജോസഫ്, ഉണ്ണിമായ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
















