ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ഒരു അവയവമാണ് മസ്തിഷ്‌കം. മസ്തിഷ്‌കം ശരിയായി പരിപാലിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ ശരീരത്തിലെ വിവധ അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഇതുകാരണം തടസ്സപ്പെടും.
പ്രായത്തിനനുസരിച്ച് തലച്ചോറിന്റെ പ്രവര്‍ത്തനക്ഷമത കുറഞ്ഞുവരുന്നു.ആരോഗ്യകരമായ ഭക്ഷണക്രമവും ജീവിതശൈലിയും പിന്തുടരുന്നതിലൂടെ, പ്രായമാകല്‍ മൂലമുണ്ടാകുന്ന തലച്ചോറിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ തടയാന്‍ കഴിയും.
ആവശ്യത്തിന് വ്യായാമം
ഓക്‌സിജന്‍ അടങ്ങിയ രക്തം തലച്ചോറിലേക്ക് കൊണ്ടുപോകുന്നതില്‍ രക്തക്കുഴലുകളുടെ പ്രകടനം മെച്ചപ്പെടുത്താന്‍ വ്യായാമം സഹായിക്കുന്നു. നടത്തം, ജിംനാസ്റ്റിക്‌സ് അല്ലെങ്കില്‍ ജോഗിംഗ് പോലെയുള്ള ശാരീരിക പ്രവര്‍ത്തനങ്ങള്‍ ശീലിക്കാം. ദിവസവും 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുക. പുതിയ നാഡീകോശങ്ങളുടെ വികാസത്തിനും തലച്ചോറിലെ കോശങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും വ്യായാമം സഹായിക്കും.
ആന്റിഓക്സിഡന്റ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക
പച്ചക്കറികള്‍, പഴങ്ങള്‍, നട്സ് എന്നിവയുള്‍പ്പെടെ ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമായ വിവിധ തരം ഭക്ഷണങ്ങളുണ്ട്. ഈ ഭക്ഷണങ്ങളിലെ ആന്റിഓക്സിഡന്റ് ഓര്‍മ്മ മെച്ചപ്പെടുത്തുന്നു. ആന്റി ഓക്‌സിഡന്റുകള്‍ ഫ്രീ റാഡിക്കലുകളുടെ ഫലങ്ങള്‍ തടയുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു. ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ബുദ്ധിശക്തി കൂട്ടാനും ഡിമെന്‍ഷ്യ വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.
ഒമേഗ -3 ഉപഭോഗം
തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണെന്ന് കരുതപ്പെടുന്ന ഫാറ്റി ആസിഡാണ് ഒമേഗ 3. ഓര്‍മ്മ മെച്ചപ്പെടുത്താന്‍ മാത്രമല്ല, വാര്‍ദ്ധക്യം മൂലം തലച്ചോറിന്റെ പ്രവര്‍ത്തനം കുറയുന്നത് തടയാനും ഒമേഗ 3 സഹായിക്കുന്നു. സാല്‍മണ്‍, മത്തി എന്നിവ കഴിക്കുന്നതിലൂടെ ഒമേഗ 3 ലഭിക്കും.
മതിയായ വിശ്രമം
മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനക്ഷമത നിലനിര്‍ത്തുവാൻ ആവശ്യത്തിന് വിശ്രമം വേണം. ഓര്‍മ്മയെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രക്രിയയെ സഹായിക്കുന്നതിന് മതിയായ ഉറക്കം പ്രധാനമാണ്. ഓര്‍മ്മശക്തിയും തലച്ചോറിന്റെ ആരോഗ്യവും ശരിയായി നിലനിര്‍ത്താന്‍ എല്ലാ രാത്രിയും 7-8 മണിക്കൂര്‍ ഉറക്കം നേടുക.
പുകവലി ഉപേക്ഷിക്കുക
പുകവലി ശീലം തലച്ചോറിന്റെ കോര്‍ട്ടക്‌സില്‍ ചുരുങ്ങാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. ചിന്തിക്കാനും ഓര്‍മ്മിക്കാനും സംസാരിക്കാനും ഗ്രഹിക്കാനുമുള്ള കഴിവുമായി ബന്ധപ്പെട്ട തലച്ചോറിന്റെ ഒരു പ്രധാന ഭാഗമാണ് കോര്‍ട്ടെക്‌സ്. കോര്‍ട്ടക്സിന് കേടുപാടുകള്‍ വരുത്തുന്നതിന് പുറമേ തലച്ചോറിലെ ആരോഗ്യ പ്രശ്നങ്ങളായ സ്ട്രോക്ക്, ബ്രെയിന്‍ അനൂറിസം, ഡിമെന്‍ഷ്യ എന്നിവയ്ക്കുള്ള സാധ്യതയും പുകവലി വര്‍ദ്ധിപ്പിക്കും.
പഞ്ചസാര കുറയ്ക്കുക
പഞ്ചസാര ചേര്‍ത്ത ഭക്ഷണപാനീയങ്ങള്‍ കഴിക്കുന്നത് തലച്ചോറിന്റെ ഹ്രസ്വകാല ഓര്‍മ്മശക്തിയെ നിയന്ത്രിക്കുന്ന ഭാഗത്തെ തടസ്സപ്പെടുത്തുന്നതിനും കാരണമാകും. അതിനാല്‍, തലച്ചോറിന്റെ ആരോഗ്യം നിലനിര്‍ത്താന്‍, അധികമായി പഞ്ചസാര അടങ്ങിയ ഭക്ഷണപാനീയങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തണം.
സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക
ഡിമെന്‍ഷ്യ ബാധിച്ചവരില്‍ നടത്തിയ ഗവേഷണ ഫലങ്ങള്‍ കാണിക്കുന്നത്, സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിലൂടെയും ബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നതിലൂടെയും മറ്റുള്ളവരുമായി ആശയവിനിമയം നടത്തുന്നതിലൂടെയും ഡിമെന്‍ഷ്യയുടെ നിരക്ക് കുറയ്ക്കാന്‍ കഴിയുമെന്നാണ്. കുടുംബവുമായോ സുഹൃത്തുക്കളുമായോ മറ്റ് ബന്ധുക്കളുമായോ ഇടപഴകുന്നത് പ്രായപൂര്‍ത്തിയായപ്പോള്‍ ഓര്‍മ്മശക്തി കൂടുന്നതിന് കാരണമാകുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
















