രാജ്യ സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തതിനെതിരെ എംപിമാർ ധർണ ആരംഭിച്ചിരുന്നു.ഇപ്പോൾ സസ്പെൻഡ് ചെയ്യപ്പെട്ട രാജ്യസഭാ എംപിമാരിൽ ചിലർ ഗാന്ധി പ്രതിമക്ക് മുന്നിൽ തന്തൂരി ചിക്കൻ കഴിച്ചെന്ന ആരോപണവുമായി ബിജെപി. മാധ്യമ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി ബിജെപി വക്താവ് ഷെഹ്സാദ് പൂനാവാല ആണ് ഈ ആരോപണമുന്നയിച്ചത്.പ്രതിപക്ഷ എംപിമാർ ഗാന്ധി പ്രതിമക്ക് മുന്നിൽ വെച്ച് തന്തൂരി ചിക്കൻ കഴിച്ചത് ഗാന്ധിയെ അപമാനിക്കുന്ന പ്രവൃത്തിയാണെന്നാണ് പറയുന്നത്.
മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധിച്ച ചില എംപിമാർ തന്തൂരി ചിക്കൻ കഴിച്ചു. മൃഗങ്ങളെ കൊല്ലുന്നതിൽ ഗാന്ധിജിക്ക് ഉറച്ച വീക്ഷണമുണ്ടായിരുന്നെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഇത് പ്രതിഷേധമാണോ പ്രഹസനമാണോയെന്നും പൂനാവാല ചോദിച്ചു.