അമിതമായി മദ്യപിക്കുന്നവര്‍ വേഗത്തില്‍ പ്രായമാകുന്നുവെന്ന പുതിയ പഠനവുമായി ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല. ആഴ്ചയില്‍ അഞ്ച് ഗ്ലാസില്‍ കൂടുതല്‍ വൈന്‍ കഴിക്കുന്നവരുടെ ജൈവ ഘടികാരം മറ്റുള്ളവരേക്കാള്‍ വേഗത്തിലാകുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അമിതമായി മദ്യപിക്കുന്നവരുടെ ബയോളജിക്കല്‍ ഏജ് മറ്റുള്ളവരേക്കാള്‍ ആറ് വയസോളം കൂടുതലാകുമെന്നാണ് ഗവേഷണത്തിൽ തെളിഞ്ഞിരിക്കുന്നത്.
ഡോ അന്യ ടോപിവാലയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ ഗവേഷണമാണ്. വളരെ ശ്രദ്ധേയമായ കണ്ടെത്തലുകളാണ് ഈ ഡാറ്റയെ വിശകലനം ചെയ്യുന്നതിലൂടെ ഗവേഷകസംഘത്തിന് ലഭിച്ചത്. ആഴ്ചയില്‍ 17 യൂണിറ്റിലധികം മദ്യം കഴിക്കുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ടെലോമിയറുകള്‍ കുറവാണെന്ന് സംഘം കണ്ടെത്തി. ക്രോമസോമുകളുടെ അറ്റത്ത് കാണപ്പെടുന്ന ബയോളജിക്കല്‍ ക്യാപ്പുകളാണ് ടെലോമറുകള്‍. ഇവയാണ് കേടുപാടുകളില്‍ നിന്നും ഡിഎന്‍എയെ സംരക്ഷിക്കുന്നത്. പ്രായമാകുന്നവരില്‍ ടെലോമെറുകള്‍ കുറഞ്ഞുവരാറുണ്ട്.
ടെലോമെറുകള്‍ വളരെ വേഗത്തില്‍ ചുരുങ്ങിവരുന്നത് അല്‍ഷിമേഴ്‌സ്, ഹൃദയസംബന്ധിയായ അസുഖങ്ങള്‍, പ്രമേഹം എന്നിവ ബാധിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നും പഠനം പറയുന്നു. വിവരങ്ങള്‍ മോളിക്യുലാര്‍ സൈക്യാട്രി ജേര്‍ണലാണ് പ്രസിദ്ധീകരിച്ചത്. ബ്രിട്ടണില്‍ നിന്നുള്ള 245000 ആളുകളുടെ ആരോഗ്യവിവരങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചാണ് പഠനം.