ലക്നോ: ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് മന്ത്രിസഭയിൽ പൊട്ടിത്തെറി. ജലസേചന വകുപ്പ് മന്ത്രി ദിനേഷ് ഖാതിക് രാജിവച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ആണ് ദിനേഷ് രാജികത്ത് കൈമാറിയത്. 100 ദിവസമായി തനിക്ക് ഒരു ജോലിയും നൽകിയിട്ടില്ലെന്ന് രാജിക്കത്തിൽ ആരോപിച്ചു.
“ഞാൻ ദലിതനായതിനാൽ എനിക്ക് ഒരു പ്രാധാന്യവും നൽകിയില്ല, എനിക്ക് മന്ത്രി എന്ന നിലയിൽ അധികാരമില്ല. സംസ്ഥാന മന്ത്രിയെന്ന നിലയിൽ ഞാൻ പ്രവർത്തിക്കുന്നത് ദളിത് വിഭാഗത്തിന് പാഴ് വേലയാണ്. എന്നെ ഒരു യോഗത്തിനും വിളിച്ചിട്ടില്ല, എന്റെ വകുപ്പിനെ കുറിച്ച് മാത്രം ഒന്നും പറയുന്നില്ല. ഇത് ദളിത് സമൂഹത്തെ അപമാനിക്കലാണ്”, ഖാതിക് രാജിക്കത്തിൽ പറയുന്നു.
‘Because I Am Dalit’: Minister D Khatik
Uttar Pradesh Minister Dinesh Khatik, an influential Dalit leader resigns & sends his resignation letter to Amit Shah as he was ill treated.
If a Dalit minister gets such treatment, imagine the situation of commoners in #ModiGovt 🙏 pic.twitter.com/0X611xUHqi
— YSR (@ysathishreddy) July 20, 2022
പൊതുമരാമത്ത് മന്ത്രി ജിതിൻ പ്രസാദയും യോഗിക്കെതിരേ പരാതിയുമായി നേതൃത്വത്തെ ഡൽഹിയിൽ കാണുന്നുണ്ടെന്നാണ് റിപ്പോർട്ട്. തന്റെ വകുപ്പിലെ ഒരു ഉദ്യോഗസ്ഥനെ മുഖ്യമന്ത്രി സസ്പെൻഡ് ചെയ്തതാണ് ജിതിൻ പ്രസാദയുടെ അതൃപ്തിക്ക് കാരണം. കഴിഞ്ഞ വർഷം യു.പി തെരഞ്ഞെടുപ്പിന് മാസങ്ങൾക്കുമുമ്പാണ് പ്രസാദ കോൺഗ്രസിൽ നിന്നാണ് ബി.ജെ.പിയിൽ ചേർന്നത്.
പൊതുമരാമത്ത് വകുപ്പിന് നേരെ നിരവധി അഴിമതി, കൈക്കൂലി ആരോപണങ്ങൾ നേരത്തെ ഉയർന്നിരുന്നു. വകുപ്പുതല സ്ഥലംമാറ്റങ്ങളിലെ ഗുരുതരമായ ക്രമക്കേടുകളുടെ പേരിൽ അഞ്ച് മുതിർന്ന പിഡബ്ല്യുഡി ഉദ്യോഗസ്ഥരെ ചൊവ്വാഴ്ച യുപി സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. പ്രസാദയുടെ അടുത്തയാളായ ഐഎഎസ് ഉദ്യോഗസ്ഥനായ അനിൽ കുമാർ പാണ്ഡെക്കെതിരെയും കൈക്കൂലി ആരോപണം ഉയർന്നിരുന്നു. തുടർന്ന് പാണ്ഡെയെ സസ്പെന്റ് ചെയ്യുകയും ഇയാൾക്കെതിരെ വിജിലൻസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.