കസ്കസ് പാനീയങ്ങളിലെ താരമാണ് ഒപ്പം ആരോഗ്യസംരക്ഷണത്തിലെയും. ഫോസ്ഫറസ്, പ്രോട്ടീൻ, കാൽസ്യം, അയേൺ, തയാമീൻ, റൈബോഫ്ളേവിൻ, മഗ്നീഷ്യം, സിങ്ക് , വൈറ്റമിൻ എ, ബി കോംപ്ലക്സ്, ഇ, കെ എന്നിവ അടങ്ങിയിട്ടുണ്ട്. ഇതിലെ നാരുകൾ ദഹനപ്രക്രിയ സുഗമമാക്കുന്നു ഒപ്പം തടിയും വയറും കുറയ്ക്കുന്നു. കലോറി വളരെ കുറവാണ്. 2 ടീസ്പൂൺ കസ് കസ് ഒരു ഗ്ലാസ് വെള്ളത്തിൽ ഇട്ടുവച്ച് രാവിലെ കഴിക്കാം. ഈ വെള്ളത്തിൽ അൽപം തേൻ ചേർത്തു കുടിയ്ക്കുന്നതും ഭക്ഷണങ്ങളിൽ ചേർത്തു കഴിക്കുന്നതും മികച്ച ഫലം നല്കും.
പ്രമേഹവും കൊളസ്ട്രോളും കുറയ്ക്കാൻ ഏറെ ഫലപ്രദമാണ്. രക്തധമനികളിൽ കൊഴുപ്പടിയാതെ സംരക്ഷിക്കും. ഇതിലെ സിങ്ക് രോഗപ്രതിരോധശേഷി നൽകും. ആന്റി ബാക്ടീരിയൽ, വൈറൽ ഗുണങ്ങളുള്ളതുമാണ് ഈ ചെറിയ വിത്തുകൾ. മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കും. ശരീരത്തിന് ഊർജം നൽകാൻ സഹായിക്കുന്ന കസ് കസ് അലർജി, ശ്വസനപ്രശ്നങ്ങൾ എന്നിവ അകറ്റും.