മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളിൽ അഭിനയച്ച അതുല്യ കലാകാരന്മാരിൽ ഒരാളായിരുന്നു പ്രതാപ് പോത്തൻ. ‘ആരവ’ത്തിലെ കൊക്കരക്കോ എന്ന കഥാപാത്രമായെത്തി സിനിമാലോകത്തേക്ക് പ്രവേശിച്ച പ്രതാപ് പോത്തൻ ‘തകര’യിലൂടെ വളര്‍ന്ന് മികച്ച നടനായി മാറി.
1952ൽ തിരുവനന്തപുരത്താണ് പ്രതാപ് പോത്തന്റെ ജനനം. നിർമാതാവായ ഹരിപോത്തൻ മൂത്ത സഹോദരൻ ആണ്. ഊട്ടിയിലെ ലോറൻസ് സ്‌കൂളിലായിരുന്നു പഠനം. പിന്നീട് മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ബി.എ. സാമ്പത്തിക ശാസ്ത്ര ബിരുദം നേടി.കോളേജിൽ പഠിക്കുന്ന കാലത്തുതന്നെ അഭിനയത്തിൽ ഏറെ കമ്പമുണ്ടായിരുന്നു പ്രതാപ് പോത്തന്. പിന്നീട് മുംബൈയിൽ ഒരു പരസ്യഏജൻസിയിൽ കോപ്പി എഡിറ്ററായി.
1978ൽ പുറത്തിറങ്ങിയ ഭരതന്റെ ആരവത്തിലൂടെയാണ് പ്രതാപ് പോത്തൻ സിനിമാ മേഖലയിലെത്തുന്നത്. പിന്നീട് തകരയിലൂടെ ഏറെ ശ്രെധ നേടി.’തകര’ എന്ന ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രവുമായി വിസ്‍യമയിപ്പിച്ചു. തുടര്‍ന്ന് ‘ലോറി’, ‘ചാമരം’, ‘പപ്പു’, തുടങ്ങി ഒട്ടേറെ സിനിമകളില്‍ നടനായി.കാലം കടന്നുപോയപ്പോൾ പിന്നീട് ചെറിയ വേഷങ്ങളിലൂടെ ഇടയ്‌ക്കിടെ ക്യാമറയ്‌ക്ക് മുന്നിലെത്തി. 4 ഭാഷകളിൽ നൂറിലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു.
മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 12 ചിത്രങ്ങൾ സംവിധാനം ചെയ്‌തു.1985ല്‍ ‘മീണ്ടും ഒരു കാതല്‍ കതൈ’ തമിഴിൽ രചനയും സംവിധാനവും ചെയ്തതാണ് പ്രതാപ് പോത്തന്റെ ആദ്യ സംവിധാന സംരഭം. ചിത്രത്തിന് അക്കൊലത്തെ ദേശീയ അവാര്‍ഡ് ലഭിക്കുകയും ചെയ്‍തു. മലയാളത്തില്‍ സംവിധായകനായി അരങ്ങേറിയത്എംടി യുടെ ‘ഋതുഭേദം’ എന്ന ചിത്രത്തിലൂടെയായിരുന്നു. മികച്ച സംവിധായകനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് ഋതുഭേദത്തിലൂടെ പ്രതാപ് പോത്തൻ നേടി.
സ്വന്തം തിരക്കഥയില്‍ മലയാളത്തില്‍ സിനിമ സംവിധാനം ചെയ്‍ത ‘ഡെയ്‍സി’ ഒരു മ്യൂസിക്കല്‍ റൊമാൻസ് ചിത്രമായിരുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ തമിഴില്‍ ‘ജീവ’, ‘വെട്രി വിഴ’, ‘മൈ ഡിയര്‍ മാര്‍ത്താണ്ഡൻ’ എന്നീ ചിത്രങ്ങളും പ്രതാപ് പോത്തൻ തിരക്കഥ എഴുതി സംവിധാനം ചെയ്‍തു. തെലുങ്കില്‍ 1991ല്‍ ‘ചൈതന്യ’ എന്ന സിനിമയും തിരക്കഥയെഴുതി പ്രതാപ് പോത്തൻ സംവിധാനം ചെയ്‍തു. ‘മഗുഡം’, ‘ആത്‍മ’, ‘ലക്കി മാൻ’ തുടങ്ങിയവയാണ് പ്രതാപ് പോത്തന്റെ മറ്റ് തമിഴ് ചിത്രങ്ങള്‍.പ്രതാപ് പോത്തന്റെ അവസാന സംവിധാന സംരഭമായിരുന്നു ‘ഒരു യാത്രാമൊഴി’.
1985ൽ നടി രാധികയെ പ്രതാപ് പോത്തൻ വിവാഹം കഴിച്ചു. എന്നിരുന്നാലും, അവരുടെ വിവാഹജീവിതം അധികനാൾ നീണ്ടുനിന്നില്ല, 1986-ൽ അവർ വേർപിരിഞ്ഞു. തുടർന്ന് സീനിയർ കോർപ്പറേറ്റ് പ്രൊഫഷണലായിരുന്ന അമല സത്യനാഥിനെ 1990-ൽ അദ്ദേഹം വീണ്ടും വിവാഹം കഴിച്ചു. ദമ്പതികൾക്ക് 1991-ൽ ജനിച്ച കേയ എന്ന ഒരു മകളുണ്ട്. 22 വർഷത്തിന് ശേഷം ഈ വിവാഹവും 2012-ൽ അവസാനിച്ചു.
ഒരിടവേളയ്ക്ക് ശേഷം തന്മാത്രയിലൂടെ വീണ്ടും അദ്ദേഹം സിനിമയിലേക്ക് തിരിച്ചുവരവ്. 22 ഫീമെയിൽ കോട്ടയം അഭിനയജീവിതം പിന്നെയും മാറ്റിയെഴുതി. അയാളും ഞാനും തമ്മിൽ, അരികിൽ ഒരാൾ, ഇടുക്കി ഗോൾഡ്, ആറ് സുന്ദരിമാരുടെ കഥ,ലണ്ടൻ ബ്രിഡ്‌ജ്, 3 ഡോട്സ് ,ബാംഗ്ലൂർ ഡെയ്‌സ് എന്നി ചിത്രങ്ങളിലെ അദ്ദേഹത്തതിന്റെ കഥാപാത്രങ്ങളും ശ്രെദ്ധമായിരുന്നു . മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ് ആണ് പ്രതാപ് പോത്തൻ അവസാനം അഭിനയിച്ച ചിത്രം.
പുരസ്‌കാരങ്ങള്‍
മികച്ച നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് – തകര (1979)
മികച്ച നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് -ചാമരം (1980)
ഒരു നവാഗത സംവിധായികന്റെ മികച്ച ആദ്യ ചിത്രത്തിനുള്ള ഇന്ദിരാഗാന്ധി അവാര്‍ഡ് – മീണ്ടും ഒരു കാതല്‍ കഥൈ (1985)
മികച്ച സംവിധായകനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് – ഋതുഭേദം (1987)
ഒരു നെഗറ്റീവ് റോളിലെ മികച്ച നടനുള്ള SIIMA അവാര്‍ഡ് – 22 ഫീമെയില്‍ കോട്ടയം (2012)
കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് – പ്രത്യേക ജൂറി അവാര്‍ഡ് – (2014)