പാലക്കാട്: മഹിളാ മോർച്ചാ നേതാവ് ശരണ്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ പ്രജീവ് കീഴടങ്ങി. പാലക്കാട് നോർത്ത് പൊലീസിൽ ആണ് കീഴടങ്ങിയത്. ശരണ്യയുടെ ആത്മഹത്യാ കുറിപ്പില്‍ പ്രജീവിനെതിരെ ആരോപണങ്ങൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യ പ്രേരണാ കുറ്റത്തിന് പ്രജീവിനെതിരെ കേസെടുത്തിരുന്നു. സംഭവത്തിന് പിന്നാലെ പ്രജീവ് ഒളിവില്‍ പോയിരിക്കുകയായിരുന്നു.
ഞായറാഴ്ച വൈകീട്ടാണ് ശരണ്യയെ വീട്ടിനുള്ളിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ശരണ്യയുടെ അഞ്ച് പേജുള്ള ആത്മഹത്യാക്കുറിപ്പിൽ പ്രജീവാണ് ആത്മഹത്യക്ക് കാരണമെന്ന് വ്യക്തമാക്കുന്നുണ്ട്. പ്രജീവ് തന്നെ പലരീതിയിൽ ഉപയോഗിച്ചു. ഒടുവിൽ താൻ മാത്രം കുറ്റക്കാരിയായി. പ്രജീവിനെ വെറുതെ വിടരുതെന്നും ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കുന്നു.