ബഫര്‍സോണ്‍ വിഷയത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നിയമ നടപടികളുമായി മുന്നോട്ട് പോകാമെന്ന് അറിയിച്ച് കേന്ദ്രം. കേന്ദ്രമന്ത്രിയുമായി ഡല്‍ഹിയില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം വനം മന്ത്രി എ കെ ശശീന്ദ്രന് ആണ് ഇക്കാര്യം അറിയിച്ചത്.കേരളത്തിന്റെ ആവശ്യം കേന്ദ്രം സ്വാഗതം ചെയ്തെന്നും സംസ്ഥാനം സുപ്രീംകോടതിയെ സമീപിക്കുമെന്ന് അറിയിച്ചു.
2020ല്‍ ജനവാസ മേഖലകളെ ഒഴിവാക്കി മാത്രം ബഫര്‍ സോണ്‍ എന്ന നിലപാട് കേരളം കേന്ദ്രത്തെ രേഖാമൂലം അറിയിച്ചതാണ്. ഒരു കിലോമീറ്റര്‍ പരിധി ഉത്തരവ് മറികടക്കാന്‍ കേന്ദ്രം നിയമനിര്‍മ്മാണം നടത്തണമെന്നാണ് കൂടിക്കാഴ്ചയിലും മന്ത്രി ഉന്നയിച്ചത്. ആവശ്യത്തില്‍ കേന്ദ്രവും നടപടികള്‍ സ്വീകരിക്കും മന്ത്രിയെ അറിയിച്ചിട്ടുണ്ട്.