കോട്ടയം ബിസിഎം കോളേജിൽ നിന്നും ചാടിയ വിദ്യാർത്ഥിനി മരിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കോളേജിലെ മൂന്നാം വർഷ സോഷ്യോളജി വിദ്യാർത്ഥിനിയായ പന്തളം സ്വദേശി ദേവികയാണ് മരിച്ചത്.
ജൂലൈ 11 നു രാവിലെ 11 30നാണ് കോളേജിന്റെ ഒന്നാം നിലയിൽ നിന്ന് ദേവിക ചാടിയത്. ഉടൻ തന്നെ കുട്ടിയെ കോളേജ് അധികൃതർ മെഡിക്കൽ കോളേജിൽ എത്തിച്ചിരുന്നു.
കെട്ടിടത്തിൽ നിന്നും ചാടണമെന്ന് തോന്നിയത് കൊണ്ട് ചെയ്തുവെന്നാണ് ചികിത്സയിലിരിക്കെ പെൺകുട്ടി കോട്ടയം വെസ്റ്റ് പോലീസിന് മൊഴി നൽകിയിരുന്നു. കുടുംബ പ്രശ്നങ്ങളെ തുടർന്ന് പെൺകുട്ടി ഡിപ്രഷനിലായിരുന്നുവെന്ന് കോളേജ് അധികൃതരും പറഞ്ഞിരുന്നു.