നടിയെ ആക്രമിച്ച കേസില്‍ പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി.ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത് കേസില്‍ അന്വേഷണം നടക്കുമ്പോള്‍ ഇടപെടുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയുടെ തീരുമാനം. എന്നാല്‍ വിചാരണ നീണ്ടുപോവുകയാണെങ്കില്‍ കോടതിയെ സമീപിക്കാമെന്നും ഉത്തരവില്‍ പറയുന്നു. .
ജാമ്യ ഹര്‍ജിയില്‍ നടിയുടെ പേര് പരാമര്‍ശിച്ചതിന് സു്പ്രീംകോടതി പള്‍സര്‍ സുനിയെ വിമര്‍ശിച്ചു.
പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയെ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ് സുനിയെന്നും ജാമ്യം നല്‍കിയാല്‍ തെറ്റായ സന്ദേശം നല്‍കുമെന്നും സര്‍ക്കാര്‍ നിലപാട് എടുത്തിരുന്നു.
കഴിഞ്ഞ ഏപ്രിലില്‍ കേസ് കോടതി പരിഗണിച്ചിരുന്നു. ഇതില്‍ സംസ്ഥാന സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചിരുന്നു. കേസില്‍ താനൊഴികെ എല്ലാ പ്രതികള്‍ക്കും ജാമ്യം ലഭിച്ചിട്ടുണ്ടെന്നും പള്‍സര്‍ സുനി സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ പറയുന്നു. അഞ്ച് വര്‍ഷമായി വിചാരണ തടവുകാരനായി കഴിയുന്നതിനാല്‍ ജാമ്യം നല്‍കണമെന്നും ആയിരുന്നു പ്രതിയുടെ ആവശ്യം.
















