”ഒരു കുട്ടിക്കും ഒരു അധ്യാപകനും ഒരു പേനക്കും ഒരു പുസ്തകത്തിനു ലോകത്തെ മാറ്റാനാകും” ലോകത്തെ ലോകമെങ്ങും പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനു വേണ്ടിയുള്ള പോരാട്ടത്തിലൂടെ ലോകശ്രദ്ധ നേടിയ മലാല യൂസഫ്സായിയുടെ വാക്കുകളാണിത് . ധീരതയുടേയും സമാധാനത്തിന്റേയും പ്രതീകമായ മലാല യൂസഫ്‌സായിയുടെ ജന്മദിനമാണിന്ന്. 2013 ജൂലൈ 12 മുതലാണ് ഐക്യരാഷ്ട്ര സംഘടന മലാല ദിനം ആചരിച്ചു വരുന്നത്.
പാക്കിസ്താനിലെ സ്വാത് ജില്ലയിലെ മങ്കോരയിൽ, സിയാവുധീൻ യൂസഫ്സായിയുടെ മകളായി 1997ജൂലയ് 12 മലാല ജനിച്ചു. പിതാവ് സിയാവുധീൻ യൂസഫ്സായ് ഖുഷാർ പബ്ളിക്ക് സ്കൂളിൻറ്റെ ഉടമയായിരുന്നു. കവിയും പോരാളിയുമായ പത്മഭൂഷൻ മലാലായി ഓഫ് മായിമന്ദിറിനോടുളള സിയാവുധിൻറ്റെ ആരാധനയാണ് മാലാലായ്ക്ക് ആ പേരിടാൻ പ്രചോദനമായത്. 2007ൽ സ്വാത്തിന്റെ നിയന്ത്രണം താലിബാൻ പിടിച്ചെടുത്തു. പിന്നാലെ അവിടെയുള്ള സ്ത്രീകളുടെ അവകാശങ്ങൾ താലിബാൻ വിലക്കാൻ തുടങ്ങി.താലിബാൻ സ്വാത്തിലെ ടെലിവിഷനും സംഗീതവും പെൺകുട്ടികളുടെ വിദ്യാഭ്യാസവും സ്ത്രീകൾ സാധനങ്ങൾ വാങ്ങാൻ മാർക്കറ്റിൽ പോകുന്നതിൽ പോലും നിരോധനം ഏർപ്പെടുത്തി. ഇതിനെതിരെ സംസാരിക്കാൻ മലാലയെ പ്രാപ്തമാക്കിയത് അവരുടെ പിതാവായിരുന്നു. മലാലയെ വിദ്യഭ്യാസ അവകാശ പ്രവർത്തകയാക്കിയതും പിതാവ് സിയാവുധീൻ യൂസഫ്‌സായി ആയിരുന്നു.
2009 ജനുവരി 3ന്ബിബിസിയ്ക്ക് വേണ്ടി സ്വാത്തിലെ താലിബാൻ ആക്രമണങ്ങളെ കുറിച്ചെഴുതിയ ആദ്യ ബ്ളോഗ് മലാലയെ പ്രശസ്തയാക്കി.മലാലയുടെ ഈ പ്രവർത്തനത്തെ അസഹിഷ്ണുതയോടെ കണ്ട താലീബാൻ അവളേയും കൂട്ടുകാരിയേയും 2012 ഒക്ടോബർ 9 ന് സ്കൂളിൽനിന്ന് തിരികെ വീട്ടിലേക്ക് സ്കൂൾബസിൽ വരുന്ന വഴി ആക്രമിച്ചു. ഭീകരരുടെ വാക്കവഗണിച്ച് സ്കൂളിൽ പോയതിനും വിദ്ധ്യാഭ്യാസാവകാശം പ്രചരിപ്പിച്ചതിനുമായിരുന്നു താലീബാന്റെ ഈ ശിക്ഷ.മലാലയുടെ തലയ്ക്കും കഴുത്തിനും ഗുരുതരമായ പരിക്കേറ്റു. ആക്രമണത്തെ തുടർന്നുള്ള ദിവസങ്ങളിൽ അബോധാവസ്ഥയിൽ കഴിഞ്ഞ മലാലയുടെ സ്ഥിതി ഭേദപ്പെട്ടു. വധശ്രമത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത താലിബാൻ വക്താവ്, മലാലയെ ‘അശ്ലീലതയുടെ എത്രയും വേഗം അവസാനിപ്പിക്കേണ്ട പുതിയൊരു അദ്ധ്യായം’ എന്നു വിശേഷിപ്പിച്ചു.
എന്നാൽ മലാലക്ക് വെടിയേറ്റതറിഞ്ഞ് അന്താരാഷ്ട്ര സമൂഹം പ്രതികരിച്ചു. ഒക്ടോബർ 12ന് പാക്കിസ്ഥാനിലെ 50 ഇസ്ലാമിക പുരോഹിതർ ചേർന്ന് താലിബാനെതിരേ ഫത്വ പുറപ്പെടുവിച്ചു. അക്രമികളേപ്പറ്റി വിവരം നൽകുന്നവർക്ക് ഒരുകോടി പാക്കിസ്ഥാൻ രൂപയാണ് പാക് സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചത്. പിന്നാലെ ഐക്യരാഷ്ട്രസഭ മലാലയുടെ ജന്മദിനം മലാലദിനമായി ആചരിക്കാൻ തീരുമാനിച്ചു.
2013 ജുലൈ 12 മലാല ദിനം ആചരിക്കുന്നതിന്റെ ഭാഗമായി ഐക്യരാഷ്ട്രസഭ ന്യൂയോർക്കിൽ വിളിച്ചു ചേർത്ത യുവജന സമ്മേളനത്തിൽ, മലാല പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ ഷാൾ ധരിച്ചായിരുന്നു എത്തിയത്. 500 വിദ്ധ്യാർത്ഥികൾ സമ്മേളത്തിൽ പങ്കെടുത്തു.
തീവ്രവാദികൾ അവരുടേ സ്വർത്ഥതാത്പര്യത്തിനുവേണ്ടി ഇസ്ലാമിനെ ഉപയോഗിക്കുകയാണ്. ഇസ്ലാം സമാധാനത്തിൻറ്റെ മതമാണന്ന് അവർ മനസിലാക്കണം. വെടിയുണ്ടക്ക് എന്നെ നിശബ്ദയാക്കാനാവില്ല. ഞങ്ങളെ നിശബ്ദയാക്കാമെന്ന് അവർ കരുതി, എന്നാൽ നിശബ്ദതക്കുപകരം പിന്നീടുയർന്നത് ആയിരങ്ങളുടെ ശബ്ദമായിരുന്നു. ഞാൻ സംസാരിക്കുന്നത് ശബ്ദമുയർത്താൻ കഴിയാത്ത ആയിരങ്ങൾക്കുകൂടി വേണ്ടിയാണ്’ മലാല പറഞ്ഞു.
ലോകത്തെ എല്ലാ കുട്ടികളേയും വിദ്യലയത്തിലെത്തിക്കാനുളള ഐക്യരാഷ്ട്രസഭയുടെ പ്രചരണപരിപാടീയുടെ മുദ്രാവാക്യം ‘ഞാൻ മലാലയ്’ എന്നാണ്. താലീബാനുകീഴിൽ സ്വാത്തിൻറ്റെ അവസ്ഥയേയും അവളുടെ പ്രവൃത്തനത്തേയും മുൻനിർത്തി 2013ൽ മലാലക്ക് പാക് സർക്കാരിൻറ്റെ ആദ്യത്തെ ദേശീയ സമാധാന പുരസ്കാരം ലഭിച്ചു. കുട്ടികളുടെ അവകാശങ്ങൾക്കും വിദ്ധ്യാഭ്യാസത്തിനും വേണ്ടിയുളള 2014ലെ നോബേൽ സമ്മാനവും 16 കാരിയായ മലാല നേടിയതോടെ ഏറ്റവും പ്രായം കുറഞ്ഞ നോബൽ സമ്മാനജേതാവ് എന്ന ബഹുമതിയും സ്വന്തമാക്കി.ടൈ മാഗസിൻറ്റെ 100 മികച്ച വ്യക്തികളിൽ ഒരാളായി മലാല സ്ഥാനം പിടിച്ചു.
2014ല്‍ ക്യാനഡ മലാലയ്ക്കു വിശിഷ്ടപൌരതൃം നല്കി ആദരിച്ചു. നാസയുടെ ജറ്റ് പ്രിപ്പൽഷൻ ലബോറട്ടറിയിൽ ആമിമെയ്നസർ 2010 കണ്ടെത്തിയ, സൗരയൂധത്തിൽ ചൊവ്വയ്കും വ്യാഴത്തിനും ഇടയിൽ അഞ്ചര വർഷം കൊണ്ട് സൂര്യനെ ചുറ്റുന്ന 316201എന്ന ക്ഷുദ്രഗ്രഹത്തിന് മലാലയുടെ പേരാണ് ഇട്ടിരിക്കുന്നത്. മലാല 316210.
മലാലയും ബ്രിട്ടീഷ് പത്ര പ്രവർത്തക ക്രിസ്റ്റീന ലാംബും ചേർന്നെഴുതിയ മലാലയുടെ ജീവചരിത്ര കൃതിയാണ് ‘ഐ ആം മലാല’. 2021 നവംബറിൽ മലാല പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ ജോലി ചെയ്യുന്ന അസറിനെ വിവാഹം കഴിച്ചു.