വിറ്റാമിനുകളുടെയും ധാതുക്കളുടെയും കലവറയാണ് ആപ്പിൾ, കോശങ്ങളെ കേടുപാടുകളിൽ നിന്നും സംരക്ഷിച്ച് ചർമ്മത്തിന്റെ ചെറുപ്പം നിലനിറുത്താൻ ആപ്പിൾ സഹായിക്കും. ചർമ്മത്തിന് തിളക്കവും നിറവും നൽകുന്ന കൊളാജിൻ ഇതിൽ ധാരാളം ആപ്പിളിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ ആപ്പിൾ നല്ലൊരു സ്കിൻ ടോണർ കൂടിയാണ്. ആപ്പിൾ പൾപ്പ് മുഖത്തു പുരട്ടി ഉണങ്ങിക്കഴിയുമ്പോൾ കഴുകിക്കളയുന്നതിലൂടെ മുഖത്തിലെ വരൾച്ച മാറും. ആപ്പിൾ മുറിച്ച് മുഖത്ത് അധികം മർദം നൽകാതെ വൃത്താകൃതിയിൽ ഉരസുക. പ്രായം മൂലമുണ്ടാകുന്ന ചുളിവുകൾ അകറ്റാൻ ഇത് നല്ലതാണ്. ആപ്പിൾ പൾപ്പും ഗ്ലിസറിനും ചേർത്തു മുഖത്തു പുരട്ടിയാൽ സൂര്യപ്രകാശമേൽക്കുന്നതു മൂലമുണ്ടാകുന്ന കരുവാളിപ്പ് അകറ്റാം. മൃതകോശങ്ങളെ നീക്കാനും ചർമ്മത്തിന് മൃദുത്വം ലഭിക്കാനും ഇത് സഹായിക്കും.