ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി ചുമതലയേൽക്കാൻ തയ്യാറെടുക്കുകയാണ് മുതിർന്ന നയതന്ത്രജ്ഞ കൂടിയായ രുചിര കാംബോജ് . നിലവില്‍ ഭൂട്ടാനിലെ അംബാസഡറും ഇന്ത്യന്‍ ഫോറിന്‍ സര്‍വീസിലെ 1987 ബാച്ചിലെ ഉദ്യോഗസ്ഥയുമാണ് രുചിര. ടി എസ് തിരുമൂർത്തിയുടെ പിൻഗാമിയായാണ് രുചിരയുടെ നിയമനം.
ആരാണ് രുചിര കാംബോജ്?
1987ലെ സിവില്‍ സര്‍വീസ് ബാച്ചിലെ അഖിലേന്ത്യാ വനിതാ ടോപ്പറും ഐഎഫ്എസ് ബാച്ചിലെ ടോപ്പറുമായിരുന്നു രുചിത. 1991 മുതല്‍ 1996 വരെ യൂറോപ്പ് വെസ്റ്റ് ഡിവിഷനില്‍ അണ്ടര്‍ സെക്രട്ടറിയായിരുന്നു. ഫ്രാന്‍സ്, മൗറീഷ്യസ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലെ ഇന്ത്യന്‍ മിഷനുകളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്.1996-1999 കാലഘട്ടത്തിൽ മൗറീഷ്യസിൽ പോർട്ട് ലൂയിസിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ ഫസ്റ്റ് സെക്രട്ടറിയും (സാമ്പത്തികവും വാണിജ്യവും) ചാൻസറി മേധാവിയുമായി സേവനമനുഷ്ഠിച്ചു.
യുഎന്നിൽ മുൻപ് പ്രവർത്തിച്ചതിന്റെ അനുഭവ പരിചയവും കാംബോജിനുണ്ട്. 2002-2005 കാലഘട്ടത്തിൽ ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭയിലേക്കുള്ള ഇന്ത്യയുടെ സ്ഥിരം ദൗത്യത്തിൽ അവർ കൗൺസലറായി നിയമിക്കപ്പെട്ടു, 2014 ഡിസംബറിൽ സെക്രട്ടറി ജനറൽ കോഫി അന്നന്റെ ബ്ലൂ റിബൺ പാനൽ റിപ്പോർട്ട് പുറത്തിറക്കിയ ശേഷം, യുഎൻ സെക്യൂരിറ്റി കൗൺസിലിന്റെ നവീകരണത്തിലും വിപുലീകരണത്തിലും പ്രവർത്തിച്ച G-4 ടീമിന്റെ ഭാഗമായിരുന്നു രുചിര.അവിടെ യുഎൻ സമാധാന പരിപാലനം, യുഎൻ സുരക്ഷാ കൗൺസിൽ പരിഷ്കരണം, മിഡിൽ ഈസ്റ്റ് പ്രതിസന്ധി തുടങ്ങി നിരവധി രാഷ്ട്രീയ വിഷയങ്ങൾ കൈകാര്യം ചെയ്തു.കോമണ്‍ വെല്‍ത്ത് രാജ്യങ്ങള്‍ തമ്മിലുള്ള നായതന്ത്രബന്ധങ്ങളില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. .2011-2014 വരെ, അവർ ഇന്ത്യയുടെ പ്രോട്ടോക്കോൾ ചീഫ് ആയിരുന്നു. ഇന്ത്യൻ ഗവൺമെന്റിൽ ഇതുവരെ ഈ സ്ഥാനം വഹിക്കുന്ന ആദ്യത്തെയും ഏക വനിതാ നയതന്ത്രജ്ഞയുമാണ്.
2014 ഏപ്രിലിൽ യുനെസ്‌കോയിലെ ഇന്ത്യൻ അംബാസഡറായി നിയമിച്ചു. സാർക്ക് രാജ്യങ്ങളിൽ നിന്നും മൗറീഷ്യസിൽ നിന്നുമുള്ള രാഷ്ട്രത്തലവന്മാരും ഗവൺമെന്റ് മേധാവികളും പങ്കെടുത്ത നരേന്ദ്ര മോദിയുടെ 2014 മെയ് മാസത്തിലെ സത്യപ്രതിജ്ഞാ ചടങ്ങ് നയിക്കാൻ വിദേശകാര്യ മന്ത്രാലയം കാംബോജിനെയാണ് നിയോഗിച്ചത്.2017- 19 കാലയളവില്‍ ലെസോത്തോ രാജ്യത്തിന് സമാന്തര അംഗീകാരത്തോടെ, രുചിര കംബോജ് ദക്ഷിണാഫ്രിക്കയിലെ ഇന്ത്യയുടെ ഹൈക്കമ്മീഷണറായി സേവനമനുഷ്ഠിച്ചു.