തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി മരിച്ച സംഭവത്തിൽ ഡോക്ടർമാരെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധവുമായി മെഡിക്കൽ കോളേജ് അധ്യാപക സംഘടന രംഗത്ത്. യൂറോളജി, നെഫ്രോളജി വിഭാഗങ്ങളുടെ ചുമതല വഹിക്കുന്ന ഡോക്ടർമാരെയായിരുന്നു സംഭവത്തിൽ നേരത്തെസസ്പെൻഡ് ചെയ്തത്. പക്ഷെ ഈ നടപടി ഡോക്ടർമാരെ ബലിയാടാക്കുന്നതാണെന്നും യഥാർഥ പ്രശ്നം ജീവനക്കാരുടെയും മറ്റു പരിമിതികളുമാണെന്നും കെജിഎംസിറ്റിഎ തിരുവനന്തപുരം യൂണിറ്റ് വാർത്താക്കുറിപ്പിൽ ആരോപിക്കുന്നു. വിശദമായ അന്വേഷണം നടത്തതാതെ എടുത്ത നടപടി പിൻവലിക്കണമെന്നും അവർ ആവശ്യപ്പെടുകയും ചെയ്യുന്നു.
മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് ഡയാലിസ്സ് നടത്തേണ്ടിവന്നതിനാല്‍ 8:30 ഓടുകൂടി ശസ്ത്രക്രിയ ആരംഭിച്ചു. യൂറോളജി വിഭാഗം തലവന്റെയും നെഫ്രൊളജി വിഭാഗം സീനിയര്‍ ഡോക്ടര്‍മാരുടെയും നേത്രത്വത്തില്‍ പരമാവധി ചികില്‍സ നല്‍കിയിട്ടും രോഗി നിര്‍ഭാഗ്യവശാല്‍ മരണപ്പെടുകയായിരുന്നു. എന്നാല്‍ വിശദമായ ഒരു അന്വേഷണവും നടത്താതെ ചികില്‍സയ്ക്കു മുന്‍കൈയെടുത്ത വകുപ്പുമേധാവികളെ സസ്പ്പെന്ഡ് ചെയ്യുകയാണ് ഉണ്ടായത്.
















