നരകത്തിന്റെ കവാടം ഭൂമിയിൽ തന്നെയാണോ? അത് ആര്‍ക്കുമറിയില്ല, എന്നാൽ നരക കവാടം എന്നറിയപ്പെടുന്നൊരു സ്ഥലം ഭൂമിയിലുണ്ട്. തുര്‍ക്ക്‌മെനിസ്ഥാനിലെ ദര്‍വേസില്‍ ആണ് ഈ സ്ഥലം ഉള്ളത്. സദാ എരിഞ്ഞു കൊണ്ടിരിക്കുന്ന ഒരു ഗര്‍ത്തം, അതിനുള്ളില്‍ തീജ്വാലകള്‍ ഇടക്കിടെ പുറത്തുവരുന്നു. ഈ അഗാധ ഗര്‍ത്തത്തിലെ തീഴും തിളച്ചുമറിയുന്ന ചെളിയും ഉയര്‍ന്നുപൊങ്ങുന്ന തീജ്വാലയും ഭയപ്പെട്ട പ്രദേശവാസികളാണ് ‘ഡോര്‍ ടു ഹെല്‍’ (നരക കവാടം) എന്ന പേരു നല്‍കിയത്. നാലു നൂറ്റാണ്ടു മുമ്പ് റഷ്യന്‍ എണ്ണ പര്യവേഷകര്‍ക്ക് പറ്റിയ ഒരു അബദ്ധത്തിലാണ് നരക കവാടമുണ്ടായത്. എണ്ണപ്പാടമാണെന്ന് കരുതി കുഴിച്ച സോവിയറ്റ് എഞ്ചിനീയര്‍മാര്‍ അല്‍പം കഴിഞ്ഞാണ് ഇതൊരു ഗ്യാസ് ശേഖരമാണെന്ന് മനസിലാക്കിയത്. അവര്‍ കുഴിക്കുന്ന റിഗും അതിനടിയിലെ ഭാഗവും തകര്‍ന്നു ഒരു ഗര്‍ത്തം രൂപംകൊള്ളുകയായിരുന്നു.
ഗര്‍ത്തത്തില്‍ നിന്നു വിഷ വാതകങ്ങള്‍ പുറത്ത് വരുന്നത് പ്രദേശവാസികളെ ഗുരുതരമായി ബാധിക്കും എന്ന് മനസിലാക്കിയ എഞ്ചിനീയര്‍മാര്‍ വാതകം കത്തിക്കാന്‍ തീരുമാനിച്ചു. ഗ്യാസ് ശേഖരം കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ കത്തിത്തീരുമെന്നാണ് അവര്‍ കരുതിയത്. എന്നാല്‍ കത്തിച്ച അന്നുമുതല്‍ ഇന്നുവരെ ഇത് എരിഞ്ഞുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ നാല്‍പത്തഞ്ച് വര്‍ഷം കഴിഞ്ഞിരിക്കുന്നു. കാരകും മരുഭൂമിയുടെ മധ്യത്തിലായാണ് ഈ പാടം സ്ഥിതി ചെയ്യുന്നത്. ഇതിന് ഏകദേശം 70 മീറ്റര്‍ പരപ്പളവുണ്ട്. ഇവിടെ കണ്ടെത്തിയ പ്രകൃതി വാതക നിക്ഷേപം ലോകത്തിലെ തന്നെ ഏറ്റവും വലിയതായിരുന്നു.
ഏകദേശം 69 മീറ്റര്‍ ആഴവും 30 മീറ്റര്‍ വീതിയുമുണ്ടിതിന്. ഏകദേശം 230 അടി വീതി. അതായത് ഒരു ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെ അത്രയും വലിപ്പം. ഗര്‍ത്തത്തിനുള്ളിലെ അണയാത്ത അഗ്നിക്കു പിന്നില്‍ മീഥെയ്ല്‍ എന്ന വാതകമാണ്. 2010ല്‍ തുര്‍ക്ക്‌മെനിസ്താന്‍ പ്രസിഡന്റ് ഈ കുഴി മൂടാന്‍ തീരുമാനിച്ചെങ്കിലും നടന്നില്ല. ഇതില്‍ നിന്നും പുറപ്പെടുന്ന പ്രകൃതി വാതകം കയറ്റുമതി ചെയ്യാനുള്ള പ്ലാനിലാണ് ഇപ്പോള്‍ രാജ്യം. 1971ൽ കത്തി തുടങ്ങിയ തീ ആ പ്രദേശത്തിന്റെ നാശത്തിന് കാരണമായി. പരിസ്ഥിതി നാശവും അന്തരീക്ഷ മലിനീകരണവും കാരണം ആ പ്രദേശം നശിച്ചു. അങ്ങനെയാണ് അണങ്ങാത്ത തീ ഗർത്തത്തെ അവിടുത്തുകാർ ഡോർ ടു ഹെൽ എന്ന് വിശേഷിപ്പിച്ചത്.
ഗ്യാസ് ഗർത്തത്തിന്റെ ആകെ വിസ്തീർണ്ണം ഒരു ഫുട്ബോൾ മൈതാനത്തിന് സമമാണ്. ചുറ്റുമുള്ള പ്രദേശം മരുഭൂമിയാണെങ്കിലും ക്യാമ്പിങ്ങിനായി നിരവധി പേർ എത്താറുണ്ട്. അപൂർവതകൾകൊണ്ട് കാഴ്ചക്കാരെ അമ്പരപ്പിക്കുന്ന ഒത്തിരി ഇടങ്ങൾ ഭൂമിയിലുണ്ട്. അത്തരത്തിൽ നമ്മെ ഏറെ വിസ്മയിപ്പിക്കുന്ന ഒന്നാണ് തുർക്മെനിസ്താനിലെ ‘നരകത്തിലേക്കുള്ള വാതിൽ’ (ഡോർ ടു ഹെൽ). രാത്രിയിൽ ഏറെ മനോഹരമായ ഈ അത്ഭുതപ്രതിഭാസത്തെ കാണാൻ സഞ്ചാരികളുടെ ഒഴുക്കുതന്നെയാണ് ഇവിടേക്ക്. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ 50,000 സഞ്ചാരികൾ സൈറ്റ് സന്ദർശിച്ചു. ഇന്നും ഒരു കൗതുകമായി തുടരുന്ന ഈ പ്രദേശത്തെ കുറിച്ച് ഗവേഷകർ ചർച്ചചെയ്തു കൊണ്ടേയിരിക്കുകയാണ്.