ഓരോ സിഗരറ്റിലും ആരോഗ്യ മുന്നറിയിപ്പ് രേഖപ്പെടുത്തുന്ന ആദ്യ രാജ്യമാകാൻ കാനഡ. ഓരോ സിഗരറ്റിലും അച്ചടിക്കുന്ന സന്ദേശങ്ങളിൽ മാറ്റമുണ്ടാകുമെങ്കിലും നിലവിലുള്ള നിർദ്ദേശം ‘ഓരോ പഫിലും വിഷം’ എന്ന് അച്ചടിക്കാനാണ്. 2023 ആകുമ്പോഴേക്കും പുതിയ തീരുമാനം രാജ്യത്ത് മുഴുവനായും നടപ്പാക്കുമെന്നും അത് വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നുമാണ് സർക്കാരിന്റെ വിലയിരുത്തൽ.
ജനങ്ങളിൽ 10 ശതമാനത്തിൽ അധികം പേർ ദിവസവും പുകവലിക്കുന്നവരാണ്. 2035ഓടെ ഈ നിര പകുതിയായി കുറയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.ഇത്തരം സന്ദേശങ്ങളുടെ പുതുമയും സ്വാധീനവും ഇന്നത്തെ കാലത്ത് കുറഞ്ഞു വരികയാണ്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് തീരുമാനമെന്ന് മാനസികാരോഗ്യ മന്ത്രി കരോലിൻ ബെനറ്റ് പറഞ്ഞു.കാനഡ സർക്കാരിന്റെ നിർദ്ദേശത്തെ രാജ്യത്തെ ഹൃദ്രോഗ വിദഗ്ധരും ക്യാൻസർ രോഗ വിദഗ്ധരും അഭിനന്ദിച്ചു.
















