ഡൽഹിയിൽ കോൺഗ്രസ് പ്രക്ഷോഭത്തിനിടെ നടന്ന പൊലീസ് അതിക്രമത്തിൽ കെ.സി വോണുഗോപാൽ കുഴഞ്ഞുവീണു. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ കയ്യേറ്റം ചെയ്തതിനെ തുടർന്നാണ് കുഴഞ്ഞ്‌വീണത്.
മുതിർന്ന കോൺഗ്രസ് നേതാക്കളെ തുഗ്ലക് പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.പാർട്ടിയുടെ സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയാണ് കെ.സി വേണുഗോപാൽ . വി.കെ ശ്രീകണ്ഠനെയും ബലപ്രയോഗത്തിലൂടെ ആണ് ഇ.ഡി ആസ്ഥാനത്തിന് മുന്നിൽ നിന്ന് അറസ്റ്റ് ചെയ്ത് നീക്കിയത്.
ഡൽഹിയിൽ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടികളിൽ മുൻ നിരയിൽ നിന്നത് കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാക്കളാണ്. കേന്ദ്ര എജൻസികൾക്ക് അനുകൂലമായി സംസ്ഥാനത്ത് നിലപാട് സ്വീകരിച്ചു എന്ന മുഖ്യമന്ത്രി പിണറായ് വിജയന്റെ വിമർശനം തള്ളിയായിരുന്നു പ്രതിഷേധമുഖത്ത് ഇവർ അണിനിരന്നത്.
















