മൊഹാലി: മുന്‍ പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ശിരോമണി അകാലിദള്‍ നേതാവുമായ പ്രകാശ് സിങ് ബാദലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ മൊഹാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ ഫെബ്രുവരിയിലും, ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ബാദലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ജനുവരിയില്‍ 94കാരനായ അദ്ദേഹത്തിന് കോവിഡ് ബാധിച്ചിരുന്നു.
















