കീവ്: ജനങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കാൻ കഴിയുന്ന ആയുധങ്ങൾ റഷ്യൻ പട്ടാളം യുക്രെയ്നിൽ പ്രയോഗിച്ചു തുടങ്ങിയിട്ടുണ്ടാകാമെന്ന് ബ്രിട്ടീഷ് ഇന്റലിജൻസ് വൃത്തങ്ങൾ മുന്നറിയിപ്പു നൽകി . യുദ്ധംനീളുന്നത് റഷ്യൻ ആയുധശേഖരത്തിൽ വലിയ കുറവു വരുത്തിയിട്ടുണ്ട്. കൃത്യത കൂടിയ അധുനിക മിസൈലുകളുടെ ശേഖരം കുറഞ്ഞു.
സോവിയറ്റ് കാലത്തു വികസിപ്പിച്ച കപ്പൽവേധ കെഎച്ച്-22 മിസൈലുകൾ യുക്രെയ്ന്റെ കരപ്രദേശത്തു പ്രയോഗിച്ചു തുടങ്ങിയതായി സംശയിക്കുന്നു. അണ്വായുധ പോർമുന ഉപയോഗിച്ച് വിമാനവാഹി കപ്പലുകളെ തകർക്കാൻ നിർമിച്ച മിസൈലുകളാണിത്.
















