ചരിത്രം തിരുത്താതെ നിലനിർത്തിയുള്ള വിജയം .അതായിരുന്നു തൃക്കാക്കരയിലെ ഇത്തവണത്തെ ഉപതെരഞ്ഞെടുപ്പിലെ വിജയം.തൃക്കാക്കര ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും വലിയ ഭൂരിപക്ഷം.ഉപതെരഞ്ഞെടുപ്പിലെ 25,016 വോട്ടുകളുടെ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ ഉമ തോമസിനെ നിയമസഭയിലേക്ക് എത്തിക്കുകയാണ് തൃക്കാക്കര. 72770 വോട്ടുകൾ നേടിയാണ് യുഡിഎഫ് കോട്ട ഉമ നിലനിർത്തിയത്. പതിനഞ്ചാം നിയമസഭയിലെ കോണ്‍ഗ്രസിന്റെ ഏക വനിതാ എംഎല്‍എ എന്ന പ്രത്യേകതയും ഉമക്കുണ്ട്.
2011 ബെന്നി ബെഹ്നാന് മത്സരിക്കുമ്പോള്‍ 22,406 ആയിരുന്നു ഭൂരിപക്ഷം. 2021 പി.ടി.തോമസ് മത്സരിക്കുമ്പോള്‍ 14,329 വോട്ടുകളായിരുന്നു ഭൂരിപക്ഷം നേടിയിരുന്നത്. മണ്ഡലത്തിന്റെ ഈ ചരിത്രത്തെയെല്ലാം അപ്രസക്തമാക്കിയാണ് ഇത്തവണ ഉമ തോമസിന്റെ വിജയം.
2011ലാണ് തൃക്കാക്കര മണ്ഡലം രൂപീകരിക്കുന്നത്. യുഡിഎഫിനു വേണ്ടി ബെന്നി ബഹനാന്, എല്‍ഡിഎഫിന്റെ എം.ഇ ഹസൈനാര്‍, എന്‍ഡിഎ സ്ഥാനാര്‍ഥി എന്‍. സജികുമാര്‍ എന്നിവരായിരുന്നു അന്ന് മത്സരരംഗത്ത്. 73.71 ശതമാനം േപരാണ് അന്ന് വോട്ടു ചെയ്തത്. ആകെ പോള്‍ ചെയ്ത 1,59,877 വോട്ടുകളില്‍ 68,854 നേടി ബെന്നി ബെഹനാന് വിജയിച്ചു. എം.ഇ. ഹസൈനാറിന് 43,448 വോട്ടും എന്‍ സജി കുമാറിന് 5935 വോട്ടും ലഭിച്ചു. ഈ തെരഞ്ഞെടുപ്പിലാണ് ബഹനാന് 22,406 വോട്ടുകള്‍ക്ക് വിജയിക്കുന്നത്.2016 ല്‍ ഈ സീറ്റില്‍ ബഹനാന് പകരം മത്സരിച്ചത് പി.ടി.തോമസായിരുന്നു. 1,35,304 വോട്ടുകള്‍ പോള്‍ ചെയ്തതില്‍ 61,268 എണ്ണം നേടി പി.ടി.തോമസ് സീറ്റ് നിലനിര്‍ത്തി. മുന്‍ എം.പി കൂടിയായ സെബാസ്റ്റ്യന്‍ പോളിനെയായിരുന്നു അന്ന് ഇടതുപക്ഷം കളത്തിലിറക്കിയത്. എന്നാല്‍ 49,455 വോട്ടു മാത്രമേ അദ്ദേഹത്തിനു ലഭിച്ചുള്ളൂ. അതേസമയം, ബിജെപി ശക്തമായ പോരാട്ടം കാഴ്ചവച്ചതും ഈ തിരഞ്ഞെടുപ്പിലാണ്. എന്‍ഡിഎയുടെ എസ് സജി 21,247 വോട്ടുകളുമായി മൂന്നാം സ്ഥാനത്തെത്തി. മുന്‍ തിരഞ്ഞെടുപ്പിനേതിനേക്കാള്‍ 10.66 ശതമാനം വോട്ടുകള്‍ കൂടുകയും ചെയ്തു. 11,966 വോട്ടുകള്‍ക്കായിരുന്നു ഈ തെരഞ്ഞെടുപ്പില്‍ പി.ടി.തോമസിന്റെ വിജയം.
2016ലെ തിരഞ്ഞെടുപ്പില്‍ എൽഡിഎഫ് ,ബിജെപി എന്നീ രണ്ട് പ്രമുഖ മുന്നണികളുടെയും എതിരാളികള്‍ക്കു പുറമെ ട്വന്റി20 സ്ഥാനാര്‍ഥിയേയും നേരിടേണ്ടി വന്നിരുന്നു പി.ടി. തോമസിന്. വോട്ടു വിഹിതം കുറഞ്ഞെങ്കിലും പി.ടി തോമസിന്റെ ഭൂരിപക്ഷം പക്ഷേ കൂടി. പോള്‍ ചെയ്ത 1,36,570 വോട്ടുകളില്‍ പി.ടി തോമസ് 59,839 എണ്ണംനേടി.
പിടിയുടെ സഹതാപതരംഗം തൃക്കാക്കരയിൽ ഉമയെ പിന്തുണക്കില്ലെന്ന പ്രചാരണമൊക്കെ കാറ്റിൽ പറത്തിയാണ് തൃക്കാക്കരയുടെ യുഡിഎഫ് കോട്ട ഉമ നിലനിർത്തിയത്. ഒരുപക്ഷെ കോൺഗ്രസിന് ഈ വിജയം ഈ സന്ദർഭത്തിൽ അനിവാര്യമായിരുന്നു. അവരുടെ കച്ചിത്തുരുമ്പ് കൂടിയായിരുന്നു തൃക്കാക്കര. പിണറയി വിജയൻ സർക്കാരിനെ നൂറു തികക്കാൻ അനുവദിക്കാതെ ഉമാ നേടിയ വിജയം യുഡിഎഫിന്റെ ഏടുകളിൽ സുപ്രധനമാണ്. ഒപ്പം എൽഡിഎഫ് മുന്നോട്ടു വെയ്ക്കുന്ന ചില കാര്യങ്ങളിൽ മാറ്റം വരുത്തേണ്ടതുണ്ടോ എന്ന് സംസ്ഥാന സർക്കാരിന് ചിന്തിക്കാനുള്ള ഒരു അവസരം കൂടിയാണ് തൃക്കാക്കരയിലെ യുഡിഎഫ് വിജയം നൽകുന്നത് എന്നതും മറ്റൊരു കാര്യമാണ്.