രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പരിഷ്കൃതവും പുരോഗമനപരവുമായ ഒരു സുപ്രധാന വിധിയാണ് കഴിഞ്ഞ ദിവസം വേശ്യാവൃത്തിക്ക് അനുകൂലമായി ഉണ്ടായത്. വേശ്യാവൃത്തിയെ ഒരു തൊഴിലായി അംഗീകരിച്ച സുപ്രീം കോടതി വിധിയിൽ ലൈംഗികത്തൊഴിലാളികൾ ഉൾപ്പെടെ ആഹ്ലാദത്തിലാണ്.
ഏഷ്യയിലെ ഏറ്റവും വലിയ റെഡ് ലൈറ്റ് ജില്ലകളിലൊന്നായ കൊൽക്കത്തയിലെ സോനാഗച്ചിയിലെ തെരുവുകൾ വെള്ളിയാഴ്ച സംഗീതത്തിനും ഉല്ലാസത്തിനും വഴിമാറി. മുഖത്ത് വർണ നിറങ്ങൾ പുരട്ടുകയും മധുരപലഹാരങ്ങൾ വിതരണം ചെയ്തുമായിരുന്നു ആഘോഷം.
കോടതി ഉത്തരവിനെ അന്തസ്സുള്ള ജീവിതത്തിലേക്കുള്ള ചുവടുവെപ്പാണെന്ന് ലൈംഗിക തൊഴിലാളികൾ വിശേഷിപ്പിച്ചു. നിരന്തര പോരാട്ടത്തിന്റെ കൂടി ഫലമാണ് സുപ്രീം കോടതി വിധി. 27 വർഷത്തെ പോരാട്ടത്തിന് ലഭിച്ച ഫലമാണ് ഈ വിധിയെന്ന് ലൈംഗികത്തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന എൻജിഒയായ ദർബാർ മഹിളാ സമൻവയ കമ്മിറ്റിയുടെ അഭിഭാഷക ഓഫീസർ മഹാശ്വേത മുഖർജി പറയുന്നു.
ചരിത്രപരമായ വിധി ആഘോഷിക്കാൻ ഞങ്ങൾ രണ്ട് പരിപാടികളാണ് ഒരുക്കിയിരുന്നത്. സോനാഗച്ചിയിലെ സ്ത്രീകൾ പുലർച്ചെ പരസ്പരം മധുരപലഹാരങ്ങൾ നൽകി, ഹോളിക്ക് സമാനമായ വർണ ചായങ്ങൾ പുരട്ടി. നാളെ ലോക ആർത്തവ ശുചീകരണ ദിനമായതിനാൽ വൈകിട്ട് ആർത്തവ ശുചിത്വ ബോധവൽക്കരണ പരിപാടിയും ക്രമീകരിച്ചിട്ടുണ്ട്. ചടങ്ങിൽ നാപ്കിനുകൾ വിതരണം ചെയ്യും.
വേശ്യാവൃത്തി തൊഴിലായി തിരഞ്ഞെടുത്തതിന്റെ പേരിൽ സ്ഥിരമായി പീഡിപ്പിക്കപ്പെടുന്ന നിരവധി സ്ത്രീകൾക്ക് സുപ്രീം കോടതി വിധി ആശ്വാസം പകരുമെന്ന് 44 കാരിയായ ലൈംഗികത്തൊഴിലാളിയും കമ്മിറ്റി പ്രസിഡന്റുമായ ബിസാഖ ലാസ്‌കർ പറഞ്ഞു.
“ഞങ്ങളിൽ ചിലർ മാത്രമല്ല, ഇടപാടുകാരും സോനാഗച്ചിയിൽ നിന്ന് പുറത്തിറങ്ങുമ്പോൾ പോലീസുകാരാൽ ബുദ്ധിമുട്ടുന്നു. ഈ വിധി ഞങ്ങൾക്ക് മാന്യമായ ജീവിതത്തിലേക്കുള്ള ചുവടുവയ്പായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു” ലസ്കർ വ്യക്തമാക്കി.
മനുഷ്യ മര്യാദയും അന്തസ്സും ലൈംഗികത്തൊഴിലാളികൾക്കും അവരുടെ കുട്ടികൾക്കും ലഭിക്കണമെന്ന് നിരീക്ഷിച്ച സുപ്രീം കോടതി, എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പോലീസ് സേനകളോട് അവരോട് മാന്യമായി പെരുമാറണമെന്നും അവരെ വാക്കാലോ ശാരീരികമായോ അധിക്ഷേപിക്കരുതെന്നും നിർദ്ദേശിച്ചു.
ലൈംഗികത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയോ ശിക്ഷിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യരുതെന്നും കോടതി പറഞ്ഞു, കാരണം സ്വമേധയാ ഉള്ള ലൈംഗിക ജോലി നിയമവിരുദ്ധമല്ല. എന്നാൽ വേശ്യാലയം നടത്തുന്നത് നിയമവിരുദ്ധമാണ്.
ഒരു ലൈംഗികത്തൊഴിലാളിയുടെ കുട്ടിയെ, അമ്മ വേശ്യാവൃത്തിയിൽ ഏർപ്പെടുന്നു എന്നതിന്റെ പേരിൽ അമ്മയിൽ നിന്ന് വേർപെടുത്തരുതെന്ന് എന്നും സുപ്രീം കോടതി വിധിയിൽ പറയുന്നു.
ഒരു തരത്തിലും തെറ്റ് ചെയ്തിട്ടില്ലെങ്കിലും തങ്ങളെ പണ്ടേ അവജ്ഞയോടെയാണ് സമൂഹം കാണുന്നതെന്ന് ലൈംഗികത്തൊഴിലാളിയുടെ മകൾ സംഗീത പാൽ പറയുന്നു. ആർക്കും അവരുടെ തീരുമാനങ്ങൾ ലൈംഗികത്തൊഴിലാളികളുടെ മേൽ അടിച്ചേൽപ്പിക്കാൻ കഴിയില്ല. ആവശ്യമെങ്കിൽ അവർക്ക് അവരുടെ അഭിപ്രായം പറയാം. ഈ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന അമ്മമാർക്കും അവരുടെ കുട്ടികൾക്കും ഇനി വേറിട്ട് നിൽക്കേണ്ടിവരില്ല. വിധിയെ അംഗീകരിക്കുന്ന ജുഡീഷ്യറിയും നമ്മളെ സമൂഹം അംഗീകരിക്കുന്നതും രണ്ട് വ്യത്യസ്ത കാര്യങ്ങളാണ്. ഇതൊരു നീണ്ട യുദ്ധമാണ്, ഞങ്ങൾ ഒരു പടി മുന്നോട്ട് വച്ചിരിക്കുന്നു, അവൾ ഉറപ്പിച്ചു പറഞ്ഞു.
കോടതിയുടെ തീരുമാനത്തെ അഭിനന്ദിച്ച അഡീഷണൽ പോലീസ് സൂപ്രണ്ട് (സിഐഡി) ശാന്തി ദാസ്, പ്രായപൂർത്തിയായ ഓരോ സ്ത്രീക്കും അവരുടെ തൊഴിൽ തിരഞ്ഞെടുക്കാനുള്ള അവകാശം ഉണ്ടായിരിക്കണമെന്ന് വാദിച്ചു. ഈ വിധി വളരെ മുമ്പേ വരേണ്ടതായിരുന്നു, അവർ വ്യക്തമാക്കി.
പ്രായപൂർത്തിയാകാത്ത ചിലർ ചൂഷണം ചെയ്യപ്പെടുന്നതായി റിപ്പോർട്ട് ലഭിക്കുമ്പോൾ പോലീസ് റെയ്ഡ് നടത്താറുണ്ടെന്ന് പോലീസിന്റെ പീഡന ആരോപണങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ അവർ പറഞ്ഞു. റെഡ് ലൈറ്റ് ഏരിയകൾക്ക് സമീപം താമസിക്കുന്ന കുടുംബങ്ങൾ പലപ്പോഴും പരാതികൾ നൽകാറുണ്ട്. ഇത്തരം കേസുകളിൽ പോലീസ് അവരുടെ പരാതികൾ പരിശോധിക്കേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ഏറെ കാലത്തെ ആവശ്യത്തിനാണ് സുപ്രീം കോടതി അനുവാദം നൽകിയിരിക്കുന്നതെങ്കിലും, വിഷയത്തിൽ കേന്ദ്ര സർക്കാരിന് പൂർണ സമ്മതം ഇല്ല. എതിർപ്പിന്റെ കാരണങ്ങൾ വരും ദിവസങ്ങളിൽ കേന്ദ്ര സർക്കാർ കോടതിയെ അറിയിക്കും. ഇതിന് ശേഷമാകും അന്തിമ വിധി വരുന്നത്. എന്നിരുന്നാലും, കാലങ്ങളായി അവജ്ഞയോടെ മാറ്റി നിർത്തി, മനുഷ്യരായി പോലും പരിഗണിക്കാത്ത ഒരു ജനതക്ക് ലഭിച്ച വെളിച്ചമാണ് ഇപ്പോഴത്തെ വിധി. സുപ്രീം കോടതിയുടെ ഈ നടപടി അങ്ങേയറ്റം ധീരമാണ്.
കടപ്പാട്: ദി ടെലഗ്രാഫ്