മഹാമാരിയെ സംസ്ഥാനം കൃത്യമായ മുൻകരുതലുകളോടെ ചെറുത്ത് തോൽപ്പിച്ചുവെങ്കിലും വലിയ ഭീതി പരത്തിയ നിപ്പ കാലം ഓർക്കുമ്പോൾ ആദ്യം മലയാളികളുടെ മനസിൽ ആദ്യമെത്തുക ലിനിയുടെ മുഖമായിരിക്കും. നിപ്പ തന്റെ ശരീരത്തെ ഗുരുതരമായി ബാധിച്ചു എന്ന് മനസിലാക്കിയ ലിനി മരണത്തിന് കീഴടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഭർത്താവ് സജീഷിന് എഴുതിയ കത്ത് ഏറെ കണ്ണ് നിറയിപ്പിക്കുന്നതാണ്. ഇനി കാണാൻ പറ്റുമെന്ന് തോന്നുന്നില്ലെന്നും മക്കളെ നല്ല പോലെ നോക്കണമെന്നും ലിനി കത്തിലെ ഇടറിയ വരികളിലുടെ ഭർത്താവ് സജീഷിനോട് ആവശ്യപ്പെട്ടിരുന്നു. നഷ്ടമായ സിസ്റ്റര്‍ ലിനിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചു. ലിനിയെ ഓര്‍മിച്ച് മുന്‍ ആരോഗ്യമന്ത്രിയും എംഎല്‍എയുമായ കെ കെ ശൈലജയും കുറിപ്പ് പങ്കുവച്ചു.
‘മഹാമാരികള്‍ക്കെതിരായ ചെറുത്തുനില്‍പ്പുകളില്‍ ആരോഗ്യ പ്രവര്‍ത്തകരും കേരളീയരാകെയും നടത്തിയ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങളുടെ മറുപേരാണ് സിസ്റ്റര്‍ ലിനി. ലിനിയുടെ അനശ്വരമായ രക്തസാക്ഷിത്വത്തിന് ഇന്ന് നാലുവര്‍ഷം തികയുകയാണ്. നിപ്പയെന്ന മഹാമാരിക്കെതിരെ കേരളീയര്‍ ഒറ്റക്കെട്ടായി നടത്തിയ ചെറുത്തുനില്‍പ്പിന്റെ ഓര്‍മകൂടിയാണ് ഇന്ന് പുതുക്കപ്പെടുന്നത്. നിപ്പ നല്‍കിയ പാഠം ലോകം വിറങ്ങലിച്ച കൊവിഡ് മഹാമാരിക്കെതിരായ ചെറുത്തുനില്‍പ്പുകള്‍ക്ക് എത്രത്തോളം ഗുണകരമായെന്നത് നമ്മുടെ അനുഭവ സാക്ഷ്യമാണ്. ഇപ്പോഴും നാം പൂര്‍ണമായും മുക്തമായിട്ടില്ലാത്ത കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടം ലോകത്തിനാകെ മാതൃകയാകും വിധമാണ് നാം നടത്തിയത്. നമ്മുടെ ആരോഗ്യ പ്രവര്‍ത്തകര്‍ തന്നെയായിരുന്നു അവിടെയും പ്രതിരോധത്തിന്റെ മുന്നണി പോരാളികള്‍. നാമിപ്പോഴും നടത്തിക്കൊണ്ടിരിക്കുന്ന മഹാമാരിക്കെതിരായ പോരാട്ടങ്ങള്‍ക്ക് സിസ്റ്റര്‍ ലിനിയുടെ ഓര്‍മകള്‍ എന്നും പ്രചോദനമാവും.
സ്വന്തം ജീവന്‍ ത്യജിച്ച് ആതുര സേവനത്തിന്റെ മഹത്തായ സന്ദേശം പകര്‍ന്ന സിസ്റ്റര്‍ ലിനിയുടെ ഓര്‍മു പുതുക്കുന്നതിനൊപ്പം ലോകത്താകമാനം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ കൂടെ ഈ അവസരത്തില്‍ ഓര്‍ത്തെടുക്കുന്നു. സിസ്റ്റര്‍ ലിനിയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികള്‍…’. കെ കെ ശൈലജ കുറിച്ചു. ‘മഹാമാരികൾക്കെതിരായ ചെറുത്തുനിൽപ്പുകളിൽ ആരോഗ്യ പ്രവർത്തകരും കേരളീയരാകെയും നടത്തിയ ത്യാഗപൂർണമായ പ്രവർത്തനങ്ങളുടെ മറുപേരാണ് സിസ്റ്റർ ലിനി. ലിനിയുടെ അനശ്വരമായ രക്തസാക്ഷിത്വത്തിന് ഇന്ന് നാലുവർഷം തികയുകയാണ്. നിപ്പയെന്ന മഹാമാരിക്കെതിരെ കേരളീയർ ഒറ്റക്കെട്ടായി നടത്തിയ ചെറുത്തുനിൽപ്പിന്റെ ഓർമകൂടിയാണ് ഇന്ന് പുതുക്കപ്പെടുന്നത്. നിപ്പ നൽകിയ പാഠം ലോകം വിറങ്ങലിച്ച കൊവിഡ് മഹാമാരിക്കെതിരായ ചെറുത്തുനിൽപ്പുകൾക്ക് എത്രത്തോളം ഗുണകരമായെന്നത് നമ്മുടെ അനുഭവ സാക്ഷ്യമാണ്.
ഇപ്പോഴും നാം പൂർണമായും മുക്തമായിട്ടില്ലാത്ത കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടം ലോകത്തിനാകെ മാതൃകയാകും വിധമാണ് നാം നടത്തിയത്. നമ്മുടെ ആരോഗ്യ പ്രവർത്തകർ തന്നെയായിരുന്നു അവിടെയും പ്രതിരോധത്തിന്റെ മുന്നണി പോരാളികൾ. നാമിപ്പോഴും നടത്തിക്കൊണ്ടിരിക്കുന്ന മഹാമാരിക്കെതിരായ പോരാട്ടങ്ങൾക്ക് സിസ്റ്റർ ലിനിയുടെ ഓർമകൾ എന്നും പ്രചോദനമാവും. സ്വന്തം ജീവൻ ത്യജിച്ച് ആതുര സേവനത്തിന്റെ മഹത്തായ സന്ദേശം പകർന്ന സിസ്റ്റർ ലിനിയുടെ ഓർമ പുതുക്കുന്നതിനൊപ്പം ലോകത്താകമാനം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ത്യാഗപൂർണമായ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകരെ കൂടെ ഈ അവസരത്തിൽ ഓർത്തെടുക്കുന്നു. സിസ്റ്റർ ലിനിയുടെ ഓർമകൾക്ക് മുന്നിൽ ആദരാഞ്ജലികൾ.’ കെ കെ ശെെലജ കുറിച്ചു.
ലിനിയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനും ആദരാഞ്ജലിയര്‍പ്പിച്ചു. ‘സിസ്റ്റർ ലിനിയുടെ അനശ്വര രക്തസാക്ഷിത്വത്തിന് ഇന്നേക്ക് നാലാണ്ട് തികയുകയാണ്. നിപ്പയെന്ന മഹാമാരിയെ ചെറുത്തുതോൽപ്പിക്കാനായി കേരള ജനത നടത്തിയ പോരാട്ടത്തിൻ്റെ ഓർമ്മ കൂടി ഇന്ന് പുതുക്കപ്പെടുകയാണ്. സിസ്റ്റർ ലിനി ആ പോരാട്ടത്തിന്റെ ചുരുക്കപ്പേരു കൂടിയാണ്. മറ്റൊരു മഹാമാരിയിൽ നിന്നും പൂർണമായും വിടുതൽ നേടിയിട്ടില്ലാത്ത ഒരു കാലത്താണ് നമ്മളിന്നുള്ളത്. മഹാമാരിക്കെതിരെയുള്ള നമ്മുടെ പോരാട്ടങ്ങൾക്ക് സിസ്റ്റർ ലിനിയുടെ ഓർമ്മകൾ എന്നും പ്രചോദനമായിരിക്കും. സ്വന്തം ജീവൻ ത്യജിച്ചും ആതുര സേവനത്തിന്റെ മഹത്തായ സന്ദേശം പകർന്ന ലിനിയുടെ സ്മരണയ്ക്കു മുന്നിൽ ആദരാഞജലികൾ അർപ്പിക്കുന്നു’, മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.
2018 മെയ് മാസത്തിലാണ് കേരളത്തിൽ നിപാ വൈറസ് സ്ഥിരീകരിച്ചത്. കോഴിക്കോട് ചെങ്ങരോത്ത് ഗ്രാമത്തിലായിരുന്നു നിപ്പയുടെ ഉറവിടം.18 പേരാണ് വൈറസ് ബാധയേറ്റ് മരിച്ചത്. മെയ് 5 ന് മരിച്ച സൂപ്പിക്കടയിൽ മൂസയുടെ മകൻ മുഹമ്മദ് സാബിത്താണ് നിപ്പയുടെ ആദ്യ ഇര. രണ്ട് ആഴ്ച്ചക്ക് ശേഷം സാബിത്തിന്റെ മൂത്ത സഹോദരനായ സാലിയും പിതാവിന്റെ സഹോദരിയായ മറിയവും പിതാവായ മൂസയും ഇതേ ലക്ഷണങ്ങളോടെ മരണമടഞ്ഞു. ഇതാണ് വൈറസ് ആകാം കാരണം എന്ന നിഗമനത്തിലെത്തിച്ചത്.
വിദഗ്ധ പരിശോധനക്കായി പൂനെയിലേക്ക് അയച്ച രക്ത സാമ്പിളുകളിൽ എല്ലാം തന്നെ മെയ് 19 ന് വൈറസ് ബാധ സ്ഥിരീകരിച്ചു. വൈറസ് ബാധിച്ച് മരിച്ച സാബിത്ത് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലാണ് ചികിത്സ തേടിയത്. ആശുപത്രിയിലെ നഴ്സ് ആയിരുന്ന ലിനിക്ക് അപ്പോഴേക്കും സാബിത്തിൽ നിന്ന് അസുഖം പടർന്നിരുന്നു. നിപ്പ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 18 പേരിൽ 16 പേരും മരണത്തിന് കീഴടങ്ങിയിരുന്നു. കൃത്യമായ ജാഗ്രത പുലർത്തിയതോടെ നിപ്പയെ ചെറുത്ത് തോൽപ്പിക്കാനും മരണനിരക്ക് കുറക്കുവാനും കേരളത്തിന് കഴിഞ്ഞു.