കാബൂള്‍: അഫ്ഗാനിസ്ഥാനിലെ വനിതാ അവതാരകർ പരിപാടി അവതരിപ്പിക്കുമ്പോൾ മുഖം മറയ്ക്കണമെന്ന് താലിബാൻ സർക്കാർ. പൊതുസ്ഥലങ്ങളിൽ സ്ത്രീകൾ മുഖം മറയ്ക്കണമെന്ന നിർദേശം വന്നു ദിവസങ്ങൾക്കകമാണ് നിയമം ചാനലുകളിലേക്കും വ്യാപിപ്പിച്ചത്.
താലിബാന്റെ പുതിയ ഉത്തരവിനെ നിരവധി പേർ അപലപിക്കുകയും വനിതാ മാധ്യമപ്രവർത്തകർക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ട്.
“ഇനി എന്ത് ചെയ്യണമെന്നറിയില്ല, ജോലി ചെയ്യാനുള്ള ഞങ്ങളുടെ അവകാശത്തിനായി അവസാനം വരെ പോരാടാൻ തയ്യാറായിരുന്നു. പക്ഷേ അവർ ഞങ്ങളെ അംഗീകരിക്കുന്നില്ല.”- ടോളോ ന്യൂസ് ജേണലിസ്റ്റ് തെഹ്മിന പറയുന്നു.
















