ചരിത്രത്തിലാദ്യമായി കശ്മീര്‍ സര്‍വകലാശാലയിൽ വൈസ് ചാന്‍സലറായി ഒരു വനിത. പ്രൊഫസര്‍ നീലോഫര്‍ ഖാനെയാണ് സര്‍വകലാശാല വൈസ് ചാന്‍സലറായി നിയമിച്ചത്. ജമ്മു കശ്മീര്‍ ലെഫ്റ്റണന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയാണ് നീലോഫര്‍ ഖാനെ നിയമിച്ചത്. ഹോം സയന്‍സ് വകുപ്പില്‍ അധ്യാപികയായിരിക്കെയാണ് പുതിയ നിയോഗം.
1969ലെ ജമ്മു കശ്മീര്‍ യൂണിവേഴ്‌സിറ്റീസ് ആക്ടിലെ സെക്ഷന്‍ 12 പ്രകാരമാണ് നീലോഫറിന്റെ നിയമനം. ചുമതലയേറ്റെടുക്കുന്ന തീയതി മുതല്‍ മൂന്ന് വര്‍ഷത്തേക്കാണ് നിയമനം.
ലെഫ്റ്റണന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ തന്നെയാണ് കശ്മീര്‍ യൂണിവേഴ്‌സിറ്റിയുടെ ചാന്‍സലര്‍. മുന്‍ വിസി ആയിരുന്ന പ്രൊഫസര്‍ തലാത് അഹമ്മദിന്റെ കാലാവധി കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ അവസാനിച്ചിരുന്നു.
















