ന്യുഡൽഹി: രാജ്യത്തുടനീളം തക്കാളി വില കുതിച്ചുയരുകയാണ്. കഴിഞ്ഞദിവസത്തെ കണക്കനുസരിച്ച് തക്കാളിയുടെ അഖിലേന്ത്യാവില കിലോക്ക് 35.08 രൂപയായിരുന്നു. തക്കാളിക്ക് ഏറ്റവും കൂടിയ വില രേഖപ്പെടുത്തിയത് കേരളത്തിലാണ്. കിലോക്ക് 100 രൂപ നിരക്കിലാണ് പത്തനംതിട്ടയിൽ തക്കാളി വിറ്റത്.കിലോക്ക് 100 രൂപ നിരക്കിലാണ് പത്തനംതിട്ടയിൽ തക്കാളി വിറ്റത്.
കർണാടകയിൽ തക്കാളിക്ക് കിലോക്ക് 80 രൂപയായിരുന്നു വില. മുംബൈയിൽ 65 രൂപയും കൊൽക്കത്തയിൽ 83 രൂപയും ചെന്നൈയിൽ 77 രൂപയുമാണ് തക്കാളിയുടെ വിലയുള്ളത്.
താരത്മ്യേന ഡൽഹിയിൽ തക്കാളിയുടെ വില കുറവാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഡൽഹിയിൽ വിലയിൽ 10 ശതമാനം മാത്രമാണ് വർധനയുണ്ടായതെന്ന് ഇൻഫോർമിസ്റ്റ് റിപ്പോർട്ട് ചെയ്തു.
















