പാലക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മുന്നിൽ നഗ്നതാപ്രദർശവും പീഡന ശ്രമം നടത്തുകയും ചെയ്ത കേസിൽ പ്രതിക്ക് 11 വർഷം തടവും 25,000 രൂപ പിഴയും ശിക്ഷ. പല്ലശ്ശന പല്ലാവൂർ കൃഷ്ണൻകുട്ടിയെയാണ് (57) പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ശിക്ഷിച്ചത്. 2017-2018 കാലയളവിലാണ് കേസിനാസ്പദമായ സംഭവം. കൊല്ലങ്കോട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആലത്തൂർ ഡിവൈ.എസ്.പി. ആയിരുന്ന വി.എ. കൃഷ്ണദാസാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ടി. ശോഭന ഹാജരായി. പിഴത്തുക ഇരക്ക് നൽകും. ശിക്ഷ ഒന്നിച്ച് മൂന്നുവർഷം അനുഭവിച്ചാൽ മതി.