കല്ലമ്പലം∙പള്ളിക്കൽ പഞ്ചായത്തിൽ അത്യാധുനിക സംവിധാനങ്ങളോടെ പുതിയതായി നിർമിച്ച സ്മാർട്വില്ലേജ് ഓഫിസ് കെട്ടിടം നാളെ മന്ത്രി കെ.രാജൻ നാടിനു സമർപ്പിക്കും. വർക്കല മണ്ഡലത്തിലെ മുഴുവൻ വില്ലേജ് ഓഫിസുകൾക്കും സ്മാർട്ട് കെട്ടിടം എന്ന ആശയത്തിന്റെ ഭാഗമായി വി.ജോയ് എംഎൽഎയുടെ ഇടപെടലിലൂടെ ആണ് കെട്ടിടം യാഥാർഥ്യമായത്. 44 ലക്ഷം രൂപ ചെലവിട്ടാണ് നിർമാണം. പുതിയ കെട്ടിടം വന്നതോടെ പൊതു ജനങ്ങളുടെ ദീർഘനാളത്തെ ആവശ്യമാണു നടപ്പിലായത്. ഇതോടെ ജനങ്ങൾക്കുള്ള സേവനങ്ങളും സ്മാർട്ട് ആകുമെന്ന് എംഎൽഎ അറിയിച്ചു. ചടങ്ങിൽ വി.ജോയി എംഎൽഎ അധ്യക്ഷത വഹിക്കും. അടൂർ പ്രകാശ് എംപി,ഒ.എസ്.അംബിക എംഎൽഎ തുടങ്ങിയവർ പങ്കെടുക്കും.