ആര്‍ത്തവസമയത്ത് അനുഭവപ്പെടുന്ന അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിനും സ്ത്രീകളില്‍ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും ദിവസേന ചെയ്യാവുന്നതാണ് യോഗ. എന്നാല്‍ എല്ലാ യോഗ പോസുകളും ആര്‍ത്തവ സമയത്ത് നിങ്ങള്‍ ചെയ്യാന്‍ പാടില്ല. ആരോഗ്യ മാനസിക ഗുണങ്ങള്‍ നല്‍കുന്ന ചില യോഗ പോസുകള്‍ ഉണ്ട്.
ചൈല്‍ഡ് പോസ്
ചൈല്‍ഡ് പോസ് ചെയ്യുന്നതിലൂടെ നിങ്ങളുടെ ആര്‍ത്തവ വേദനയെ കുറക്കാന്‍ സാധിക്കുന്നു. ഇടുപ്പ്, തുടകള്‍, താഴത്തെ പുറം എന്നിവയെ മാത്രമല്ല മാനസികാരോഗ്യത്തേയും ഈ പോസ് സഹായിക്കുന്നുണ്ട്.രണ്ട് കാലുകളും പുറകിലേക്കാക്കി മാറ്റില്‍ ഇരിക്കുക.ശേഷം കുട്ടികള്‍ ഇരിക്കുന്നത് പോലെ നിങ്ങളുടെ ഇടുപ്പ് പിന്നിലേക്ക് ഇരിക്കുക.നിങ്ങളുടെ തല തറയിലേക്ക് കൊണ്ടുവരിക, കൈകള്‍ രണ്ടും മുന്നിലേക്ക് നീട്ടി വെക്കുക.
സ്ഫിങ്ക്‌സ് പോസ്
സ്ഫിങ്ക്‌സ് പോസ് എന്നത് കോബ്ര പോസിന് സമാനമാണ്.എന്നാല്‍ ഇതില്‍ നമ്മുടെ കാലിന്റെ താഴ് ഭാഗം അത്ര സ്‌ട്രെയിന്‍ വരുന്നതല്ല. ഇത് നിങ്ങളുടെ പുറകിലെ പേശികളെ മൃദുവായി വലിച്ചുനീട്ടുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ആര്‍ത്തവ സമയത്തുണ്ടാവുന്ന ശാരീരിക അസ്വസ്ഥതകള്‍ പ്രതിരോധിക്കുന്നതിന് ഏറ്റവും മികച്ച പോസ് ആണിത്.നെഞ്ചിനു താഴെ കൈത്തണ്ടകള്‍ വെച്ച് കമിഴ്ന്ന് കിടക്കുക.നെഞ്ച് മുകളിലേക്ക് ഉയര്‍ത്തിക്കൊണ്ട് നിങ്ങളുടെ കൈത്തണ്ടയിലേക്ക് പുഷ് അപ് പൊസിഷനില്‍ വെക്കുക. നിങ്ങളുടെ നെഞ്ച് പതുക്കേ ഉയര്‍ത്തി തലയും ഉയര്‍ത്തുക.
കാമല്‍ പോസ്
ഒട്ടക പോസ് അഥവാ കാമല്‍ പോസ് എന്നത് ബോഡി മസിലുകള്‍ സ്‌ട്രെച്ച് ആവുന്നതിന് സഹായിക്കുന്നു. ആര്‍ത്തവ സമയത്തുണ്ടാവുന്ന എല്ലാ വിധത്തിലുള്ള അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിനും ഇത് സഹായിക്കുന്നു. ഇത് കൂടാതെ ഗര്‍ഭാശയത്തിലേക്കുള്ള രക്തയോട്ടത്തെ വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു.മുട്ട് കുത്തി നില്‍ക്കുക, കാല്‍ രണ്ടും അല്‍പം അകത്തി വെക്കുക.കൈകള്‍ മുകളിലൂടെ വട്ടത്തില്‍ ചുറ്റി വന്ന് കാലുകള്‍ പിടിക്കാന്‍ ശ്രമിക്കുക. കാല്‍ തൊടാന്‍ സാധിച്ചില്ലെങ്കിലും പരമാവധി പിന്നിലേക്ക് വളയുക. ഇത് നിങ്ങള്‍ക്ക് മികച്ച ഒരു സ്‌ട്രെച്ച് നല്‍കുന്നു.
ബട്ടര്‍ഫ്‌ളൈ പോസ്
ഇത് പെല്‍വിക്‌സിനും ഗര്‍ഭപാത്രത്തിന്റെ ആരോഗ്യത്തിനും മികച്ചതാണ്. ഇത് എല്ലാ വിധത്തിലുള്ള ആര്‍ത്തവ അസ്വസ്ഥതകളേയും ഇല്ലാതാക്കുന്നു.നിങ്ങളുടെ കാലുകള്‍ നിങ്ങളുടെ മുന്നില്‍ നീട്ടി വെക്കുക. ശേഷം കാല്‍മുട്ടുകള്‍ മടക്കി നിങ്ങളുടെ പാദങ്ങള്‍ ഒരുമിച്ച് കൊണ്ടുവരിക.നിങ്ങളുടെ കൈകള്‍ നിങ്ങളുടെ പാദങ്ങളില്‍ വയ്ക്കുക, നിങ്ങളുടെ കാല്‍മുട്ടുകള്‍ രണ്ടും ഉള്ളിലേക്കും പുറകോട്ടും ഇളക്കുക.
ഹെഡ് ടു ക്‌നീ പോസ്
ഇത് നട്ടെല്ല്, തോള്, ഞരമ്പ്, കൈകാലുകള്‍ എന്നിവക്ക് സ്‌ട്രെച്ച് നല്‍കുന്ന പോസ് ആണ്. ഈ പോസ് ചെയ്യുന്നതിലൂടെ അത് തലച്ചോറിനെ ശാന്തമാക്കാനും തലവേദനയും ആര്‍ത്തവ വേദനയും ഇല്ലാതാക്കുന്നതിനും മാനസിക പിരിമുറുക്കത്തെ കുറക്കുന്നതിനും സഹായിക്കുന്നു.കാലുകള്‍ നീട്ടി നിലത്ത് ഇരിക്കുക.കാല്‍മുട്ടുകളിലൊന്ന് വളച്ച് മറ്റേ കാലിന് മുട്ടിന് സമാന്തരമായി വെക്കുക. കൈകള്‍ ഉയര്‍ത്തി മുന്നിലേക്ക് നീട്ടി മറ്റേ കാലില്‍ കൈകൊണ്ട് സ്പര്‍ശിക്കുക.മുന്നോട്ട് കുനിഞ്ഞ് നിങ്ങളുടെ നെറ്റി കാലില്‍ മുട്ടിക്കുന്നതിന് ശ്രമിക്കുക.ഇത് രണ്ട് ഭാഗത്തും ചെയ്യുക.
ഇരിക്കുന്ന ട്വിസ്റ്റ് പോസ്
ഇരിക്കുന്ന ട്വിസ്റ്റ് പോസ് നല്ല ദഹനവും നട്ടെല്ലിന്റെ വഴക്കവും പ്രോത്സാഹിപ്പിക്കുന്നതാണ്. ഇത് ആര്‍ത്തവ സമയത്തെ അസ്വസ്ഥതയായ നടുവേദനയും വയറു വേദനയും കുറയ്ക്കുന്നതിന് സഹായിക്കുന്നുണ്ട്.കാലുകള്‍ നീട്ടി നിവര്‍ന്നു ഇരിക്കുക.വലത് കാല്‍മുട്ട് വളച്ച് വലതു കാലിന് അപ്പുറം വെക്കുക.ശരീരം വിപരീത ഭാഗത്തേക്ക് തിരിച്ച് നിങ്ങളുടെ വലതു കൈ നട്ടെല്ലിന് തൊട്ടു താഴെയായി ഫ്‌ളോറില്‍ വെക്കുക. വളച്ച് വെച്ച കാല്‍മുട്ടിന് ചുറ്റും നിങ്ങളുടെ ഇടതു കൈ വെക്കുക. ഇത് മറ്റ് ഭാഗത്തും ആവര്‍ത്തിക്കുക.
പീജിയന്‍ പോസ്
പ്രാവിന്റെ പോസ് അഥവാ പീജിയന്‍ പോസ് വയറു വേദനയെ പ്രതിരോധിക്കുന്നതിനും ആര്‍ത്തവ അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നതാണ്. ചെയ്യുന്നതിന് വളരെ എളുപ്പവുമാണ്.വലത് കാല്‍മുട്ട് വളച്ച് മുന്നോട്ട് കൊണ്ടുവരിക, നിങ്ങളുടെ ഇടത് കാല്‍ നീട്ടി വെക്കുക. പിന്നീട് ഇടത് കാലിന്റെ ഉപ്പൂറ്റി സീംലിംഗിലേക്ക് പോവുന്ന തരത്തില്‍ വേണം വെക്കുന്നതിന്.വിരല്‍ത്തുമ്പുകള്‍ നിങ്ങളുടെ മുന്നില്‍ തറയില്‍ വയ്ക്കുക.നട്ടെല്ല് നിവര്‍ത്തി നെഞ്ച് മുന്നോട്ട് ആഞ്ഞ് പിടിക്കുക.രണ്ട് ഭാഗത്തും ഈ പോസ് ആവര്‍ത്തിക്കുക.
സ്‌ക്വാട്ട് പോസ്
സ്‌ക്വാട്ട് ചെയ്യുന്നവര്‍ക്ക് വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന പോസ് ആണ് ഇത്. ഈ പോസ് ചെയ്യുന്നതിലൂടെ അത് നിളുടെ ആന്തരിക അവയവങ്ങള്‍, ഞരമ്പ്, പുറംഭാഗം, ശരീരത്തിന്റെ പോസ്റ്റര്‍ എന്നിവയ്ക്ക് പ്രയോജനകരമാണ്. ഇത് ആര്‍ത്തവ സമയത്ത് മികച്ചതാണ് . കാലുകള്‍ കുത്തി നിലത്ത് ഇരിക്കുക.കാല്‍മുട്ടുകള്‍ വളച്ച് നിതംബം പരമാവധി തറയില്‍ മുട്ടുന്ന തരത്തില്‍ ഇരിക്കണം.കൈപ്പത്തികള്‍ രണ്ടും പ്രെയര്‍ പൊസിഷനില്‍ കൊണ്ട് വന്ന് പൂര്‍ണമായും ഇരിക്കുക. ഇത് ആവര്‍ത്തിക്കുക.