പത്തനാപുരം: ”എന്റെ അച്ഛനെയും അമ്മയെക്കാളും പ്രാധാന്യം ജീവിതത്തില്‍ മറ്റൊരാള്‍ക്കും കൊടുത്തിട്ടില്ല, അവരെനിക്ക് ദൈവത്തിന് തുല്യരാണ് ” – ഗാര്‍ഫി സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വേദിയില്‍ മികച്ച നടിക്കുള്ള അവാര്‍ഡ് വാങ്ങിയ നവ്യാ നായര്‍ വിതുമ്പിക്കൊണ്ട് പറഞ്ഞു.
കല്യാണരാമന്, ചതിക്കാത്ത ചന്തു തുടങ്ങിയ ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ച ടി.പി. മാധവനെ ഗാന്ധിഭവനില്‍ കണ്ടുമുട്ടിയപ്പോഴാണ് നവ്യ വികാരാധീനയായത്. ഗാന്ധിഭവനിലെ അച്ഛനമ്മമാരെയും കുഞ്ഞുങ്ങളെയും സന്ദര്‍ശിച്ചപ്പോള്‍ അവരുടെ മുന്നില്‍ സംസാരിക്കുവാന്‍ വാക്കുകളില്ലാതെയായി.
ഗാന്ധിഭവനിലെ കുടുംബാംഗങ്ങള്‍ക്ക് വേണ്ടി ഗാന്ധിഭവന്റെ വേദിയില്‍ നൃത്തം അവതരിപ്പിക്കാമെന്ന് നവ്യ ഉറപ്പ് നല്കി. ഇന്നത്തെ വളര്‍ന്നുവരുന്ന തലമുറ ഗാന്ധിഭവനിലെ നിരാലംബരായ അന്തേവാസികളെ കാണുകയും അവരുടെ കഥകളറിയുകയും ചെയ്യണം. തന്റെ മകനെയും കൂട്ടി വീണ്ടും ഗാന്ധിഭവനിലെത്തുമെന്നും നവ്യ പറഞ്ഞു.