ന്യൂഡൽഹി: രാജ്യസഭാ തെരഞ്ഞെടുപ്പ് ജൂൺ പത്തിന് നടക്കും. 15 സംസ്ഥാനങ്ങളിലായി 57 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, ഛത്തിസ്ഗഡ്, മധ്യപ്രദേശ്, കര്‍ണാടക, ഒഡീഷ, പഞ്ചാബ്, രാജസ്ഥാന്, ഉത്തരാഖണ്ഡ്, ബിഹാര്‍, ജാര്‍ഖണ്ഡ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ്.
ഉത്തർപ്രദേശിലെ 11 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളിലെ ആറു വീതം സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് നടക്കും.
മേയ് 24ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങും. ജൂണ്‍ 10ന് വോട്ടെടുപ്പും വോട്ടെണ്ണലും നടക്കും.